മതിലിടിയുന്നു കോട്ടൂര്‍വയല്‍-ചേപ്പറമ്പ് റോഡിനെതിരേ പരാതി
ശ്രീകണ്ഠപുരം: കഴിഞ്ഞ വര്‍ഷം മെക്കാഡം ചെയ്ത കൊട്ടൂര്‍വയല്‍-ചേപ്പറമ്പ് റോഡില്‍ പല സ്ഥലത്തും റോഡരികിലെ വീട്ടുമതില്‍ ഇടിയുന്നതായി പരാതി. അങ്ങാടിക്കുന്ന് കയറ്റത്തില്‍ ഓവുചാലുകള്‍ ബലത്തില്‍ പണിയാത്തതിനാല്‍ സ്വകാര്യ വ്യക്തികളുടെ മതിലുകള്‍ ഇടിയുന്നത് പതിവായി. അരിയങ്കോട് നാരായണന്റെ വീടിനു മുന്നിലെ മതില്‍ കഴിഞ്ഞ മാസം റോഡിലേക്ക് പതിച്ചിരുന്നു. ഓവുചാലുകള്‍ ശരിയായി പണിയാത്തതിനാലാണ് മതിലിടിഞ്ഞെതെന്നും ആറുവര്‍ഷമായി രോഗിയായി വീഴ്ചയില്‍ പരുക്ക് പറ്റി പണിക്ക് പോകാന്‍ സാധിക്കാത്ത കുടുംബനാഥന് മതില്‍ വീണ്ടും കെട്ടാന്‍ സാമ്പത്തികമായി മാര്‍ഗമില്ലെന്നും കാണിച്ച് നഗരസഭയില്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്കുള്ള ഫണ്ടില്ലെന്നു പറഞ്ഞ് മടക്കുകയായിരുന്നു. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ കാല്‍നട യാത്രികര്‍ക്ക് സഞ്ചരിക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."