പൈപ്പ്പൊട്ടി; കുടിവെള്ളം റോഡില്‍
മട്ടന്നൂര്‍: റോഡ് നവീകരണത്തിനിടെ പൊട്ടിയ കുടിവെള്ള വിതരണ പൈപ്പ് മാറ്റി സ്ഥാപിക്കാത്തതിനെക്കുടര്ന്നു വെള്ളം റോഡിലെ കുത്തിയൊഴുകുന്നു. ചാലോട് മട്ടന്നൂര്‍ റൂട്ടില്‍ കുമ്മാനം വളവിലാണ് പൈപ്പ്പൊട്ടി വെള്ളം പാഴാകുന്നത്. കൊളച്ചേരി ശുദ്ധജല വിതരണ പദ്ധതിയുടെ കീഴല്ലൂര്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണം നടത്തുന്ന പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്. കണ്ണൂര്‍-മട്ടന്നൂര്‍ റോഡ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നവീകരിക്കുന്ന പ്രവൃത്തി നടക്കുന്നുണ്ട്.
റോഡിന്റെ ഇരുവശങ്ങളും ജെ.സി.ബി ഉപയോഗിച്ച് കീറുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. എന്നാല്‍ പൊട്ടിയ പൈപ്പില്‍ അറ്റകുറ്റ പ്രവൃത്തി നടത്താതെ കീറിയ കുഴിയില്‍ കരിങ്കല്ലിട്ട് റോഡ് റോളര്‍ പെയോഗിച്ച് കരിങ്കല്ല് ഉറപ്പിച്ചതായും ആരോപണമുണ്ട്. മൂന്ന് ദിവസത്തോളമായി വെള്ളം റോഡിലൂടെ കുത്തിയൊഴുകിയിട്ടും അറ്റകുറ്റ പ്രവൃത്തി നടത്താത്തത് ജനങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. വെള്ളം കിട്ടാതെ നാടാകെ നെട്ടോട്ടമോടുമ്പോഴും അധികൃതരുടെ നടപടിയെത്തുടര്‍ന്ന് ദിവസങ്ങളോളം വെള്ളം പാഴാകുന്നതിനെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."