HOME
DETAILS

മാലിന്യത്തില്‍നിന്ന് വൈദ്യുതി; ചേലോറയില്‍ പദ്ധതിയുമായി വൈദ്യുതി വകുപ്പ്

  
backup
July 14 2018 | 06:07 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5-2


കണ്ണൂര്‍: മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനവുമായി സര്‍ക്കാര്‍. കേന്ദ്രീകൃത മാലിന്യ സംസ്‌കരണം പ്രായോഗികമല്ലെന്ന നിരീക്ഷണം നിലനില്‍ക്കെയാണ് മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സമഗ്ര പദ്ധതിയുമായി വൈദ്യുതി വകുപ്പും വ്യവസായ വകുപ്പും പദ്ധതി തയാറാക്കുന്നത്.
സംസ്ഥാനത്ത് പ്രഖ്യാപിച്ച ഏഴ് പദ്ധതികളിലൊന്ന് കണ്ണൂരിലെ ചേലോറയിലാണ്. പദ്ധതിക്കായി കഴിഞ്ഞ വര്‍ഷം ഉന്നതതല ഉപദേശക സമിതി രൂപീകരിച്ച് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. അഞ്ച് മെഗാവാട്ട് വൈദ്യുതിയാണ് പദ്ധതിയില്‍നിന്ന് ഉല്‍പാദിപ്പിക്കുക.
മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുമ്പോള്‍ വീണ്ടും അന്തരീക്ഷ മലിനീകരണം സംഭവിക്കുന്നില്ല എന്നതാണ് പ്രത്യേകത. പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്വകാര്യ ഏജന്‍സിയെ ടെന്റര്‍ വഴിയാണ് കണ്ടെത്തുക. പ്ലാന്റില്‍നിന്ന് ലഭിക്കുന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ നിര്‍ദേശം അനുസരിച്ച് പണം ഈടാക്കി വൈദ്യുതി വകുപ്പിന് നല്‍കും. നൂതനമായ മാലിന്യ ഊര്‍ജ പ്ലാന്റുകളില്‍ ഗ്യാസിഫിക്കേഷന്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുക.
ഖരമാലിന്യങ്ങളെ കത്തിക്കാതെതന്നെ കാര്‍ബണ്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രജന്‍ എന്നിവയുടെ മിശ്രിതമായ സിന്‍ഗ്യാസ് അഥവാ പ്രൊഡ്യൂസര്‍ ഗ്യാസ് ആക്കി മാറ്റുന്ന പ്രക്രിയയാണ് ഗ്യാസിഫിക്കേഷന്‍.
ഖരമാലിന്യത്തിന്റെ വ്യാപ്തം 90 ശതമാനത്തോളം കുറയ്ക്കുന്നതിനൊപ്പം ഊര്‍ജോല്‍പ്പാദനവും നടക്കുന്നുണ്ട്. 700 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള ഉയര്‍ന്ന ഊഷ്മാവിലാണ് യന്ത്രം പ്രവര്‍ത്തിക്കുക. മാലിന്യങ്ങള്‍ നേരിട്ട് കത്തിക്കുകയല്ലെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. ഊര്‍ജോല്‍പാദന പ്രക്രിയയില്‍ ലഭിക്കുന്ന 10 ശതമാനം ഖര അവശിഷ്ടം റോഡ്, റെയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago