പെമ്പിളൈ ഒരുമൈ സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണം: ആം ആദ്മി
കണ്ണൂര്‍: മൂന്നാറില്‍ നിരാഹാരസമരം അനുഷ്ഠിക്കുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ ജീവന് രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു ആം ആദ്മി പാര്‍ട്ടി. സ്ത്രീകളോടും തൊഴിലാളികളോടും ഉദ്യോഗസ്ഥരോടും ഹീനമായ ഭാഷയില്‍ വിമര്‍ശിച്ച എം.എം മണിക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ അവകാശമില്ല. കേരളത്തിന്റെ സാംസ്കാരിക നിലവാരം തകര്‍ക്കുന്ന രീതിയില്‍ സംസാരിച്ച അദ്ദേഹത്തിനു മുഖ്യമന്ത്രി പ്രഖ്യാപിച്ച പിന്തുണ പിന്‍വലിച്ച് മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നും ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മൂന്നാറില്‍ സമരത്തിനു പിന്തുണയുമായി സംസ്ഥാന കണ്‍വീനര്‍ സി.ആര് നീലകണ്ഠന് നിരാഹാരം തുടരുകയാണ്. ഐക്യദാര്‍ഢ്യവുമായി പഞ്ചായത്ത്, മണ്ഡലം തലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കസ്തൂരിദേവന്‍, വിജയന് പോരയില്‍, അബ്ദുല്‍ ഹമീദ്, കെ.എസ് സാദിഖ്, കെ. വിജയന് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."