HOME
DETAILS
MAL
ലീഗ് വര്‍ഗീയകക്ഷി: എസ്. രാമചന്ദ്രന് പിള്ള
backup
April 12 2019 | 18:04 PM
ആലപ്പുഴ: വര്‍ഗീയതയുടെ കാര്യത്തില്‍ മുസ്ലിം ലീഗിനെയും ഐ.എന്‍.എല്ലിനെയും ഒരുപോലെ കാണാനാകില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള. ആലപ്പുഴ പ്രസ് ക്ലബിന്റെ ജനസമക്ഷം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിനെ വര്‍ഗീയകക്ഷിയെന്ന് വിളിക്കാം. മതമൗലിക ശക്തികളുമായി കൂട്ടുചേരുന്ന ലീഗില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഐ.എന്‍.എല്‍. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരില്ല. രാഹുല്‍ അമേത്തിയിലും വയനാട്ടിലും പരാജയപ്പെടും. രാജ്യത്ത് ഉയര്‍ന്നുവന്ന മതനിരപേക്ഷ ഐക്യത്തെ കോണ്‍ഗ്രസ് അട്ടിമറിക്കുകയാണ്. ബി.ജെ.പിയെ ശക്തിപ്പെടുത്തും വിധമുള്ള പ്രായോഗിക രാഷ്ട്രീയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും രാമചന്ദ്രന് പിള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."