സി.ഐ.ടി.യു പൊതുയോഗം വി.എസ് ഓട്ടോ സ്റ്റാന്‍ഡ് ഡ്രൈവര്‍മാര്‍ ബഹിഷ്കരിച്ചു
നീലേശ്വരം: സി.ഐ.ടി.യു ഏരിയാ കമ്മിറ്റി വിളിച്ചു ചേര്‍ത്ത വി.എസ് ഓട്ടോ സ്റ്റാന്‍ഡിലെ പൊതുയോഗം അംഗങ്ങള്‍ ബഹിഷ്കരിച്ചു. ഏറെ നാളായി നേതൃത്വവുമായി അകന്നു നില്ക്കുന്ന ഇവരെ അനുനയിപ്പിക്കുന്നതിനാണ് യോഗം വിളിച്ചത്.
യൂനിറ്റ് യോഗങ്ങള്‍ പോലും നടക്കാത്ത സ്ഥിതിയാണുള്ളത്. ഔദ്യോഗിക പക്ഷക്കാരെ പങ്കെടുപ്പിച്ച് യോഗം നടത്താന്‍ ശ്രമിച്ചെങ്കിലും പങ്കാളിത്തമില്ലാത്തതിനാല്‍ അതും നടന്നില്ല. ഇന്നലെ കൃഷ്ണപ്പിള്ള മന്ദിരത്തിലായിരുന്നു യോഗം വിളിച്ചത്.
വി.എസ് അച്ചുതാനന്ദനെതിരേ പാര്‍ട്ടി നടപടി വന്ന കാലത്താണ് ഇവിടുത്തെ ഡ്രൈവര്‍മാര്‍ വി.എസ് ഓട്ടോസ്റ്റാന്‍ഡ് സ്ഥാപിച്ച് നേതൃത്വത്തെ വെല്ലുവിളിച്ചത്. ഇതോടെ ഇവര്‍ ഔദ്യോഗിക പക്ഷത്തിന്റെ കണ്ണിലെ കരടായി. സി.ഐ.ടി.യു നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടികള്‍ സ്വീകരിച്ചെങ്കിലും ഇവരെ തളര്‍ത്താനായില്ല. റോട്ടേഷന്‍ സമ്പ്രദായവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ മുന്‍ സെക്രട്ടറിയായ കൃഷ്ണന് പുതുക്കൈയെ സംഘടനയില്‍ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ മെമ്പര്‍ഷിപ്പ് കാലാവധി കഴിഞ്ഞെങ്കിലും ഇവിടുത്തെ പ്രവര്‍ത്തകരാരും പുതുക്കിയിരുന്നില്ല. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഏരിയാ കമ്മിറ്റി നേരിട്ട് യോഗം വിളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."