HOME
DETAILS

കന്നഡ ഭാഷ അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിയെ കാണും

  
backup
April 27, 2017 | 12:14 AM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a1-%e0%b4%ad%e0%b4%be%e0%b4%b7-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6



കാസര്‍കോട്: മലയാളം നിര്‍ബന്ധമാക്കിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെ കുറിച്ചു വിശദീകരിക്കാന്‍ കേരള സ്റ്റേറ്റ് കന്നഡ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കന്നഡ ഭാഷാ അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിയെ കാണും. മേയ് മൂന്നിനു തലസ്ഥാനത്തെത്തിയാണ് കന്നഡ ഭാഷാ അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിയെ കാണുക.
ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയത് ഭാഷാ ന്യൂനപക്ഷങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ കന്നഡ ഭാഷാ അധ്യാപകര്‍ ഇന്നലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ക്കു മുന്നില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചു.
ഭാഷ ന്യൂനപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതിലൂടെ വര്‍ഷങ്ങളായി ഒരു വിഭാഗം ജനത ശീലിച്ച സംസ്‌കാരത്തെ ഇല്ലാതാക്കുമെന്നും കന്നഡ ഭാഷയെ തന്നെ കേരളത്തില്‍ നിന്നു തുടച്ചു നീക്കുമെന്നും സമരം നടത്തുന്നവര്‍ പറയുന്നു.
കുമ്പള എ.ഇ.ഒ ഓഫിസിനു മുന്നില്‍ നടത്തിയ ഉപവാസം എഴുത്തുകാരന്‍ വി.ബി കുളമറാവു ഉദ്ഘാടനം ചെയ്തു.
ഇ.കെ ജ്യോതി അധ്യക്ഷയായി. മഞ്ചേശ്വരം എ.ഇ.ഒ ഓഫിസിനു മുന്നില്‍ നടത്തിയ സമരം ജനജാഗ്രത ജില്ലാ പ്രസിഡന്റ് ഗോപാല ഷെട്ടി ഉദ്ഘാടനം ചെയ്തു. ശ്രീനിവാസ റാവു അധ്യക്ഷനായി. ഭാഷാ ന്യൂനപക്ഷ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ച് കാസര്‍കോട് എ.ഇ.ഒ ഓഫിസിനു മുന്നില്‍ 28നു കന്നഡ ഭാഷാ അധ്യാപകര്‍ ഏകദിന ഉപവാസം സംഘടിപ്പിക്കും.
മലയാളം നിര്‍ബന്ധമാക്കിയ ഓര്‍ഡിനനന്‍സിനെ തുടര്‍ന്ന് ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാകുമെന്നതു സംബന്ധിച്ച കാസര്‍കോട് വലിയ വിവാദം പുകയുകയാണ്. ഓര്‍ഡിനനന്‍സിലെ അവ്യക്തത നീക്കി വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026-ലെ പൊതു ബഡ്ജറ്റ് സഊദി അറേബ്യ ഇന്ന് പ്രഖ്യാപിക്കും; 4.6ശതമാനം വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷ

latest
  •  5 hours ago
No Image

കോഹ്‌ലിയുടെ സെഞ്ച്വറിക്കിടയിൽ അവന്റെ പ്രകടനം ആരും ശ്രദ്ധിച്ചില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  5 hours ago
No Image

വാഹനങ്ങൾ ഉപയോഗിച്ച് ഏറ്റവും വലിയ ആശംസാ വാചകം; ഗിന്നസ് റെക്കോർഡ് നേടി അജ്മാൻ

uae
  •  5 hours ago
No Image

പാർലമെന്റ് ശൈത്യകാല സമ്മേളനം: ആദ്യദിനം എസ്.ഐ.ആറിൽ പ്രതിഷേധം, സ്തംഭനം; ഇന്നും പ്രതിഷേധിച്ച് തുടങ്ങാൻ പ്രതിപക്ഷം

National
  •  6 hours ago
No Image

ടി-20യിൽ സെഞ്ച്വറി നേടി, ഇനി അവനെ ടെസ്റ്റ് ടീമിൽ കാണാം: അശ്വിൻ 

Cricket
  •  6 hours ago
No Image

കുവൈത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഭീഷണി; യാത്രക്കാരിലൊരാള്‍ ചാവേറെന്നും പൊട്ടിത്തെറിക്കുമെന്നും -എമര്‍ജന്‍സി ലാന്‍ഡിങ്

National
  •  6 hours ago
No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി

Kerala
  •  6 hours ago
No Image

വിവാഹത്തിന് വിസമ്മതിച്ച യുവതിയെ ബലാത്സംഗം ചെയ്തു, കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു;ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

National
  •  6 hours ago
No Image

അതിക്രമങ്ങളിൽ പതറരുത്, സ്ത്രീകളുടെ മിത്രമാകാൻ മിത്രയുണ്ട്; തുണയായയത് 5.66 ലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും

Kerala
  •  7 hours ago
No Image

കടുവകളുടെ എണ്ണം എടുക്കാന്‍ ബോണക്കാട് പോയ ഉദ്യോഗസ്ഥരെ കാണാനില്ല; കാണാതായവരില്‍ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയും

Kerala
  •  7 hours ago