HOME
DETAILS

മടിക്കൈ കമ്മാടം മഖാം ഉറൂസ് നാളെ തുടങ്ങും

  
Web Desk
April 27 2017 | 00:04 AM

%e0%b4%ae%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%88-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%9f%e0%b4%82-%e0%b4%ae%e0%b4%96%e0%b4%be%e0%b4%82-%e0%b4%89%e0%b4%b1%e0%b5%82


കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ മടിക്കൈ കമ്മാടം മഖാം ഉറൂസ് നാളെ മുതല്‍ മേയ് രണ്ടു വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ ഉച്ചയ്ക്ക് ജമാഅത്ത് പ്രസിഡന്റ് എന്‍ജിനിയര്‍ ഷെരീഫ് പതാക ഉയര്‍ത്തും. രാത്രി ഏഴിനു നടക്കുന്ന സമ്മേളനം സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത ഖാസിയുമായ ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 'വിജ്ഞാനത്തിന്റെ പ്രസക്തി ഇസ്‌ലാമില്‍' എന്ന വിഷയത്തില്‍ അബ്ദുല്ല അല്‍ കാമിലി മുഖ്യ പ്രഭാഷണം നടത്തും. 29നു രാത്രി ഏഴിനു നടക്കുന്ന മാനവ സൗഹര്‍ദ സദസില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനാവും. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യും. കബീര്‍ ഫൈസി ചെറുകോട് മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് അശ്‌റഫ് റഹ്മാനി കാസര്‍കോട് മുഖ്യ പ്രഭാഷണം നടത്തും. 30നു രാത്രി ഏഴിനു ദഫ് മുട്ട് പ്രദര്‍ശനം നടക്കും. രാത്രി 8.30നു മന്‍സൂര്‍ അലി ഫൈസി കാളമ്പാടി മുഖ്യ പ്രഭാഷണം നടത്തും. മേയ് ഒന്നിനു രാത്രി ഏഴിനു ദഫ് മുട്ട് മത്സരം നടക്കും. പരിപാടിയില്‍ സംയുക്ത ജമാഅത്ത് ട്രഷറര്‍ കുഞ്ഞാമദ് ഹാജി പാലക്കി മുഖ്യാതിഥിയായിരിക്കും. അല്‍ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. മേയ് രണ്ടിന് ഉച്ചയ്ക്ക് മൗലീദ് പാരായണം. തുടര്‍ന്ന് നടക്കുന്ന അന്നദാനത്തോടെ ഉറൂസ് പരിപാടി സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ് ശരീഫ് എന്‍ജിനിയര്‍, അബ്ദുല്‍ സലാം, അബ്ദുല്‍ റൗഫ്, സത്താര്‍, അശ്‌റഫ്, ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  7 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago