HOME
DETAILS

ഭാരതപ്പുഴയില്‍ കുടുങ്ങിയ കന്നുകാലികളെ രക്ഷിക്കാന്‍ നടപടികള്‍ തുടങ്ങി

  
backup
July 14, 2018 | 7:36 AM

%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%99-2


തിരുന്നാവായ: ഭാരതപ്പുഴയില്‍ കുടുങ്ങിയ കന്നുകാലികളെ രക്ഷപ്പെടുത്തുന്നതിന് നടപടികള്‍ തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേന, മൃഗസംരക്ഷണ വകുപ്പ്, റവന്യു തുടങ്ങിയ തുടങ്ങിയ വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിലാണ് നിളയില്‍ കുടുങ്ങിക്കിടക്കുന്ന കന്നുകാലികളെ കരക്കെത്തിക്കാന്‍ നടപടി ആരംഭിച്ചത്. കനത്ത മഴയില്‍ ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് കാലിക്കൂട്ടങ്ങള്‍ പുഴയില്‍ കുടുങ്ങിയത്. ഇത് സംബന്ധിച്ചുള്ള വാര്‍ത്ത ഇന്നലെ സുപ്രഭാതം പ്രസിദ്ധീകരിച്ചിരുന്നു.
അസിസ്റ്റന്റ് കമാന്‍ഡിങ് ഓഫിസര്‍ ടി.എം ജിതീഷിന്റെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ നിന്നും എത്തിയ 45 ഓളം സേനാ അംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. ദേശീയ ദുരന്ത നിവാരണ സേനക്കൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്നു. മൃഗ സംരക്ഷണ വകുപ്പ് മലപ്പുറം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പുഴയുടെ ഇരു കരയിലും നിലയുറപ്പിച്ചിരുന്നു. ഡെപ്യൂട്ടി കലക്ടര്‍ അബ്ദുല്‍ റഷീദ്, തിരൂര്‍ തഹസില്‍ദാര്‍ യൂജിന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജലീല്‍, തിരുന്നാവായ വില്ലേജ് ഓഫിസര്‍ ഉല്ലാസ്, വില്ലേജ് ഉദ്യോഗസ്ഥരായ എ.കെ അഷ്‌റഫ്, മനോജ്, കുറ്റിപ്പുറം നടുവട്ടം വില്ലേജ് ഓഫിസര്‍ അരുണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു സംഘം സംഭവ സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. മാംസ കച്ചവടത്തിനും മറ്റും കൊണ്ടുവരുന്നവരാണ് കാലികളെ യഥേഷ്ടം പുല്ലും വെള്ളവും ലഭിക്കുമെന്നതിനാല്‍ പുഴയിലേക്ക് തള്ളിവിടുന്നത്. നിളയോരത്തെ കുറ്റിപ്പുറം, നരിപ്പറമ്പ്, തവനൂര്‍,ചെമ്പിക്കല്‍, തിരുന്നാവായ,ബീരാഞ്ചിറ, ചമ്രവട്ടം തുടങ്ങിയ പ്രദേശത്താണ് കന്നുകാലികളെ തള്ളി വിടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  a day ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  a day ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  a day ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  a day ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  a day ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  a day ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  a day ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  a day ago