HOME
DETAILS
MAL
സ്വപ്‌ന സുരേഷില്‍ നിന്ന് ഒരുകോടി രൂപയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തെന്ന് എന്‍.ഐ.എ
backup
July 24 2020 | 12:07 PM
കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ വീട്ടിലും ബാങ്ക് ലോക്കറിലും എന്‍.ഐ.എ നടത്തിയ പരിശോധനയില്‍ ഒരുകോടി രൂപ പിടിച്ചെടുത്തെന്ന് എന്‍.ഐ.എ കോടതിയില്‍. വീട്ടിലും ഫെഡറല്‍ ബാങ്കിന്റെ ലോക്കറിലും നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണവും പിടിച്ചെടുത്തത്.
ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഈ സ്വര്‍ണം വിവാഹത്തിനായി യു.എ.ഇയിലെ ഷേഖ് നല്‍കിയതാണെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴി.
അതേ സമയം എന്‍.ഐ.എ കസ്റ്റഡിയില്‍ മാനസികമായി പീഡിപ്പിക്കുകയാണെന്ന് സ്വപ്ന കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."