ബാര്‍കോഴ:അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന്
കൊല്ലം: ബാര്‍കോഴക്കേസില്‍ കെ.എം മാണിക്കു പങ്കില്ലെങ്കില്‍ ഗൂഢാലോചനയെക്കുറിച്ചു അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടു പുറത്തു വിടമെന്നു ജനാധിപത്യകേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അഡ്വ. മൈക്കിള്‍ ജയിംസ് ആവശ്യപ്പെട്ടു.
ജനാധിപത്യകേരളാ യൂത്ത് ഫ്രണ്ട് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാര്‍
കോഴക്കേസില്‍ മാണി ആരെയൊക്കയോ ഭയക്കുന്നതുകൊണ്ടാണു റിപ്പോര്‍ട്ടു പരസ്യപ്പെടുത്താത്തത്.
തീവ്രവാദ പ്രസ്ഥാനങ്ങളിലേക്കു യുവതലമുറ ആകര്‍ഷിക്കുന്നപ്പെടുന്നതു തടയാന്‍ യുവജന പ്രസ്ഥാനങ്ങളുടെ സജീവ ഇടപെടല്‍ ആവശ്യമാണ്. ഇതിനെതിരെ സംസ്ഥാനത്തുടനീളം ജനാധിപത്യകേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന
കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീവ്രവാദവിരുദ്ധ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ.വിനോദ് മാത്യു വില്‍സന്‍ അധ്യക്ഷത വഹിച്ചു. ജനാധിപത്യകേരളാ കോണ്‍ഗ്രസ്ജില്ലാ പ്രസിഡന്റ് അഡ്വ.എച്ച്.രാജു, സി.ആര്‍.ഉദയന്‍, ഫ്രാന്‍സിസ് ജൂഡ് നെറ്റോ, സുജിത്ത് ആര്‍, രാഹുല്‍ ചവറ, ടോം, ബിജു കടപ്പാക്കട, ആല്‍ബിന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."