HOME
DETAILS
MAL
ജനങ്ങളുടെ തീരുമാനം ശാന്തമായി ഉള്‍കൊള്ളണമെന്ന് നേതൃത്വത്തോട് ഷീലാ ദീക്ഷിത്
backup
April 27 2017 | 00:04 AM
ന്യൂഡല്‍ഹി: ഡല്‍ഹി കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ആകെയുള്ള 272 സീറ്റുകളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ബി.ജെ.പി വിജയിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്.
ആക്രമണോത്സുക പ്രചാരണം കാഴ്ചവയ്ക്കാന്‍ നേതൃത്വത്തിന് കഴിയാത്തതാണ് നാണംകെട്ട തോല്‍വിക്ക് വഴങ്ങേണ്ടി വന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.
ഇത് ജനങ്ങളുടെ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടിയ ഷീല ദീക്ഷിത്, ശാന്തമായി ജനവിധിയെ ഉള്‍കൊള്ളാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് നേതൃത്വത്തെ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."