HOME
DETAILS

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് ഇന്ന് 100 വയസ്

  
backup
April 12, 2019 | 9:32 PM

%e0%b4%9c%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b2%e0%b4%be%e0%b4%ac%e0%b4%be%e0%b4%97%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f-2



കോഴിക്കോട്: ഇരുപതാം നൂറ്റാണ്ട് സാക്ഷ്യംവഹിച്ച ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്തെ ഏറ്റവും മനുഷ്യത്വരഹിതമായ കൂട്ടക്കൊലയ്ക്ക് ഇന്ന് 100 വയസ് തികയുന്നു. 1919 ഏപ്രില്‍ 13ന് പഞ്ചാബിലെ അമൃതസറിലെ ജാലിയന്‍വാല ബാഗ് ഉദ്യാനത്തിലാണ് ദാരുണമായ കൂട്ടകൊല അരങ്ങേറിയത്.


പത്തു മിനുറ്റ് സമയം കൊണ്ട് കേണല്‍ റെജിനാള്‍ഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം വെടിവച്ചുകൊന്നത് സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലധികം പേരെ. മൂവായിരത്തോളം പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും വലിയ രക്തരൂക്ഷിതമായ ഏടാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല.


സ്വാതന്ത്ര്യ സമരസേനാനികളായ സത്യപാലിനെയും സൈഫുദീന്‍ കിച്ച്‌ലുവിനെയും അറസ്റ്റുചെയ്ത് നാടുകടത്താനുള്ള ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നടപടിക്കെതിരേ പ്രതിഷേധിക്കാന്‍ തടിച്ചുകൂടിയ ഇരുപതിനായിരത്തില്‍പരം നിരായുധരായ ജനങ്ങള്‍ക്കുനേരെയാണ് തോക്കുകള്‍ തീ തുപ്പിയത്. 1650 ചുറ്റ് വെടിയുതിര്‍ത്തെന്നാണ് ബ്രിട്ടീഷ് രേഖകളിലുള്ളത്. ബൈശാഖി ഉത്സവത്തിന് സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചശേഷം പ്രതിഷേധയോഗത്തിന് എത്തിയ സിഖ് തീര്‍ഥാടകരും കൊല്ലപ്പെട്ടു. 1919 എപ്രില്‍ 10ന് അമൃതസറിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസിലേക്കുള്ള മാര്‍ച്ചിനുനേരേ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവെപ്പില്‍ പതിനഞ്ചോളം പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജാലിയന്‍ വാലാബാഗില്‍ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തിന് നേരെയായിരുന്നു ലോക മനഃസാക്ഷിയെ നടുക്കിയ ക്രൂരമായ കൂട്ടക്കൊല അരങ്ങേറിയത്. അന്നുതിര്‍ത്ത വെടിയുണ്ടകളും പിടഞ്ഞുവീണ ശരീരങ്ങളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഗതിതന്നെ മാറ്റി. ഗാന്ധിജി നിസഹകരണ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തു. രവീന്ദ്രനാഥ് ടാഗോര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കിയ നൈറ്റ്ഹുഡ് ബഹുമതി തിരിച്ചേല്‍പ്പിച്ചു. ലോകമെമ്പാടും ബ്രിട്ടീഷ് കൊളോണിയല്‍ ഭീകരതയ്‌ക്കെതിരേ പ്രതിഷേധമുയര്‍ന്നു. ബ്രിട്ടനിലും പ്രതിഷേധസ്വരങ്ങളുയര്‍ന്നു. ബ്രിട്ടീഷ് യുദ്ധകാര്യ സെക്രട്ടറിയും പില്‍ക്കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ വിശേഷിപ്പിച്ചത് പൈശാചികമെന്നാണ്.


സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിഷന്റെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ കേണല്‍ ഡയറിന്റെ നിര്‍ബന്ധിത വിരമിക്കലിന് ഉത്തരവിട്ടു. കൂട്ടക്കൊല സമയത്ത് പഞ്ചാബ് പ്രവിശ്യ ഗവര്‍ണറായിരുന്ന മൈക്കല്‍ ഒ ഡയറിനെ 21 വര്‍ഷത്തിനുശേഷം 1940ല്‍ ലണ്ടനില്‍ വെച്ച് ഉദ്ധംസിങ് വെടിവച്ചുകൊന്നു.


ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് സാക്ഷ്യംവഹിച്ച വ്യക്തിയായിരുന്നു ഉദ്ധംസിങ്. ആ ധീര ദേശാഭിമാനിയെ ബ്രിട്ടന്‍ പിന്നീട് തൂക്കിലേറ്റി. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ ഇതുവരെ ബ്രിട്ടന്‍ തയാറായിട്ടില്ല.


സാമ്രാജ്യത്വവിരുദ്ധ സമരചരിത്രത്തിലെ ഉജ്വലമായ രക്തസാക്ഷിത്വ മുഹൂര്‍ത്തങ്ങളിലൊന്നായ ജാലിയന്‍ വാലാബാഗിന്റെ സ്മരണകള്‍ ഉള്‍ക്കൊള്ളുന്ന സ്മാരകം പക്ഷേ ഇന്ന് തീവ്ര ദേശീയ ഭരണ കൂടത്തില്‍നിന്ന് കടുത്ത അവഗണനയാണ് നേരിടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി ആര്? എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും

Kerala
  •  19 days ago
No Image

ബംഗാളിൽ സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; സംസ്ഥാനത്ത് വ്യാപക അക്രമം

National
  •  19 days ago
No Image

അനസ് എടത്തൊടിക ഇനി എം.എസ്.പിയിൽ; കളിമുറ്റത്തെ ‘പ്രതിരോധം’ ഇനി സർക്കാറിലും

Kerala
  •  19 days ago
No Image

എം.എൽ.എമാർക്ക് ‘കിടപ്പാടമില്ല’; സഭ ചേരുമ്പോൾ താമസം ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും

Kerala
  •  19 days ago
No Image

ഊട്ടി നഗരത്തെ വിറപ്പിച്ച് കാട്ടാന; പരിഭ്രാന്തരായി വിനോദ സഞ്ചാരികളും നാട്ടുകാരും; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്

latest
  •  19 days ago
No Image

വധിക്കണമെന്ന ഉദ്ദേശ്യമില്ലെങ്കിൽ 'വധശ്രമം' നിലനിൽക്കില്ല: ശിക്ഷ റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  19 days ago
No Image

India cultural imprint on the global stage; nita mukesh ambani cultural centre shines at the venice biennale

International
  •  19 days ago
No Image

ലോക കലാവേദിയിൽ ഇന്ത്യയുടെ കൈയൊപ്പ്; വെനീസ് ബിനാലെയിൽ തിളങ്ങി നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ

International
  •  19 days ago
No Image

വിമാനത്താവളത്തിൽ മഹുവ മൊയ്ത്രക്ക് നേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം; നടപടി ആവശ്യപ്പെട്ട് മന്ത്രിക്കും വിമാനക്കമ്പനിക്കും പരാതി

National
  •  19 days ago
No Image

പത്തനംതിട്ടയിൽ രോഗിയുമായിപോയ ആംബുലൻസ് തലകീഴായി മറിഞ്ഞു; 50കാരന് ദാരുണാന്ത്യം

Kerala
  •  19 days ago