HOME
DETAILS

സ്വര്‍ണക്കടത്തിനായി പ്രതികള്‍ സമാഹരിച്ചത് നൂറു കോടി: സഹായിച്ചത് അറ്റാഷെയും യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും

  
backup
July 25, 2020 | 6:15 AM

gold-smuggling-issue-news-kerala-2020

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരാണ് സഹായിച്ചതെന്നാണ് സ്വപ്നയുടെ മൊഴി. ഡിപ്ലോമാറ്റിക് ബഗേജില്‍ സ്വര്‍ണം കടത്തിയത് കോണ്‍സല്‍ ജനറലിന്റെയും അറ്റാഷയുടെയും സഹായത്തോടെയാണ്. ഓരോ തവണ സ്വര്‍ണം കടത്തുമ്പോഴും ഇരുവര്‍ക്കും 1,500 ഡോളര്‍ പ്രതിഫലം നല്‍കിയെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കിയതായാണ് വിവരം.
എന്നാല്‍, സ്വപ്നയെ കസ്റ്റഡിയില്‍ ലഭിച്ചശേഷം മാത്രമേ മൊഴി രേഖപ്പെടുത്തൂവെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്തിന് പ്രതികള്‍ കള്ളപ്പണമാണ് ഉപയോഗിച്ചതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണക്കടത്തിനായി പ്രതികള്‍ നൂറു കോടി രൂപ സമാഹരിച്ചിട്ടുണ്ടാകുമെന്നും എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കൊച്ചി എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് എന്‍ഫോഴ്സ്മെന്റിന്റെ ഗൗരവമേറിയ വെളിപ്പെടുത്തലുള്ളത്.
വിദേശത്ത് സ്വര്‍ണം വാങ്ങാനായി പലരില്‍ നിന്നായാണ് പണം സമാഹരിച്ചിരിക്കുന്നത്. ഇത് കള്ളപ്പണമാണ്. ഇങ്ങനെ സമാഹരിച്ച കള്ളപ്പണമാണ് സ്വര്‍ണം വാങ്ങാനായി ദുബൈയിലേക്ക് കടത്തിയത്. ഇതിന് ഹവാല ശൃംഖല ഉപയോഗപ്പെടുത്തി. അതുവഴിയാണ് ഈ കള്ളപ്പണം കൈമാറിയത്.
സ്വര്‍ണം വാങ്ങാനായി ക്രൗഡ് ഫണ്ടിങ് ഉണ്ടായിരുന്നതായി നേരത്തെ കോഴിക്കോടുനിന്ന് ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്തതിനുപിന്നാലെ കസ്റ്റംസിന് തെളിവ് ലഭിച്ചിരുന്നു.
സ്വപ്ന, സരിത്ത്, സന്ദീപ് എന്നീ പ്രതികളെ കൂടാതെ 11 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് പറയുന്നു. ഇതില്‍ സ്വര്‍ണം വാങ്ങിയവരും സ്വര്‍ണം വാങ്ങാന്‍ കള്ളപ്പണം ഇറക്കിയവരും പെടും. ഇവരുടെയെല്ലാം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇനിയും നിരവധിപേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതായും എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ അറിയിച്ചു. കള്ളപ്പണം വ്യക്തമായ സ്ഥിതിക്ക് പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകളും മറ്റും മരവിപ്പിക്കാനും നടപടി ആരംഭിച്ചിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.

സ്വപ്നയേയും സന്ദീപിനെയും കസ്റ്റഡിയില്‍ വിട്ടുതരുന്നതുവഴി കള്ളപ്പണത്തിന്റെ ശൃംഖലയിലെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കും. സ്വര്‍ണം കടത്തിയതുവഴി ലഭിച്ച പണത്തിന്റെ വിവരവും അത് ചെലവാക്കാനുപയോഗിച്ച മാര്‍ഗങ്ങളും കണ്ടെത്താനുമാകുമെന്നും ഇ.ഡി അപേക്ഷയില്‍ പറഞ്ഞു.
സ്വര്‍ണക്കടത്തിന്റെ മറവില്‍ നടക്കുന്ന കള്ളപ്പണ, ഹവാല ഇടപാടുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സ്വപ്നയ്ക്കും സന്ദീപിനും സരിത്തിനും ഒപ്പം കെ.ടി റമീസിനുമെതിരേ എന്‍ഫോഴ്സ്മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. പ്രതികളെ തിങ്കളാഴ്ച ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പാ കേന്ദ്രങ്ങൾ മറയാക്കി അനാശാസ്യം: കൊച്ചിയിൽ 'ബിനാമി' ബിസിനസ്; വരുമാനം പോയത് പൊലിസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക്

crime
  •  12 days ago
No Image

സഊദിയില്‍ മയക്കുമരുന്ന് കടത്ത്; സ്വദേശിയടക്കം 15 പേര്‍ അറസ്റ്റില്‍

Saudi-arabia
  •  12 days ago
No Image

യുഎഇ-യുകെ യാത്ര എളുപ്പമാകും; എയർ അറേബ്യയുടെ ഷാർജ-ലണ്ടൻ ഡയറക്ട് സർവിസ് മാർച്ച് 29 മുതൽ

uae
  •  12 days ago
No Image

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ 200-ൽ അധികം പേർക്ക് 10 ലക്ഷം വരെ നഷ്ടം; പിന്നിൽ തമിഴ്നാട് സംഘം

Kerala
  •  12 days ago
No Image

യുഎസ് വിസ നിഷേധിച്ചു; വനിതാ ഡോക്ടർ ജീവനൊടുക്കി

National
  •  12 days ago
No Image

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

uae
  •  12 days ago
No Image

സമസ്ത നൂറാം വാര്‍ഷികാഘോഷം:'സുപ്രഭാതം' ത്രൈമാസ സ്‌കീം

Kerala
  •  12 days ago
No Image

ഒമാന്‍ ടെല്ലിന് പുതിയ സിഇഒ

oman
  •  12 days ago
No Image

ഡൽഹി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും

National
  •  12 days ago
No Image

'കൂടുതലൊന്നും പുറത്തുവന്ന സന്ദേശത്തിലില്ല,അന്വേഷണം നടക്കട്ടെ'; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  12 days ago