HOME
DETAILS

കാലവര്‍ഷം; ജില്ലയില്‍ കൃഷിനാശം 16കോടി കടന്നു

  
backup
July 14 2018 | 19:07 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83-2

 

കല്‍പ്പറ്റ: ജില്ലയില്‍ ഈമാസം ആറു മുതല്‍ ശക്തിയാര്‍ജിച്ച കാലവര്‍ഷത്തില്‍ കൃഷിനാശം 16 കോടിക്ക് മുകളിലായി.
ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതോടെയാണ് ഇത്രയും ഭീമമായ തുകയുടെ കൃഷിനാശമുണ്ടായത്.
പ്രധാനമായും വാഴ കര്‍ഷകര്‍ക്കാണ് കാലവര്‍ഷം പ്രതികൂലമായി ബാധിച്ചത്. നെല്‍കര്‍ഷകരും കാലവര്‍ഷത്തിന്റെ ശക്തിയില്‍ ഉലഞ്ഞു. ഇഞ്ചി, ചേന, കപ്പ തുടങ്ങിയ കൃഷികളും വെള്ളത്തിനടിയിലായത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഇടവിളകളും നശിച്ചതോടെ കര്‍ഷകര്‍ കണ്ണീരണിഞ്ഞിരിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പെ കൃഷിനാശം 1572.44 ലക്ഷം കടന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളിലെ ശക്തമായ മഴയും കൃഷിക്ക് പ്രതികൂലമായി തന്നെയാണ് ബാധിച്ചത്. ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 64.2 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ഇതോടെ ഈ മണ്‍സൂണില്‍ 1572.61 മില്ലിമീറ്റര്‍ മഴ വയനാടിന് ലഭിച്ചു. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 333 വീടുകള്‍ ഭാഗികമായും 12 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ജില്ലയിലെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ ജലനിരപ്പ് 774.60 എം.എസ്.എല്‍ ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം ജലനിരപ്പ് 765.50 ആയിരുന്നു. കാരാപ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് 758.2 ആണ്. പുഴകളിലും തോടുകളിലും മറ്റ് വെള്ളക്കെട്ടുള്ള ഇടങ്ങളിലും ഇറങ്ങരുതെന്നും സുരക്ഷിതരായിരിക്കാനായി പരമാവധി ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. ജില്ലാ കണ്‍ട്രോള്‍ റൂമും താലൂക്ക് കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. 


2500 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍


കല്‍പ്പറ്റ: ജില്ലയില്‍ കാലവര്‍ഷം ശക്തിയായി തുടരുന്നതിനാല്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ഒരുക്കങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്ത്വത്തില്‍ പുരോഗമിക്കുന്നു. ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ നേതൃത്ത്വത്തില്‍ ദുരിതാശ്വാസ ക്യാംപുകളെ ഏകോപിപ്പിക്കുന്നു. സന്നദ്ധ സംഘടനകളും മറ്റു വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കൊപ്പം ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കായി സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. ഈ ദുരന്ത സാഹചര്യത്തില്‍ സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മകളുടെയും വ്യാപാരി വ്യവസായികളുടെയെല്ലാം സഹായം അതതു പ്രദേശത്തെ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കായി നല്‍കണമെന്ന് ജില്ലാ ഭരണകൂടവും അഭ്യര്‍ഥിക്കുന്നു. കമ്പിളി പുതപ്പുകള്‍ മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയവ എത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വില്ലേജ് ഓഫിസര്‍മാര്‍, തഹസില്‍ദാര്‍ എന്നിവരെയോ കലക്ട്രേറ്റിനെയോ സമീപിക്കാം. മാനന്തവാടി താലൂക്കില്‍ ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് ജൂലൈ 10 മുതല്‍ 18 ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങിയിട്ടുണ്ട്. ആകെ 18 ക്യാംപുകളിലായി 350 ഓളം കുടുംബങ്ങളാണ് മാറ്റി പാര്‍പ്പിച്ചത്. റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ഒത്തൊരുമിച്ച് ഭക്ഷണം, വൈദ്യസഹായം തുടങ്ങിയവ കുറ്റമറ്റ രീതിയില്‍ നല്‍കി വരുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമെ വിവിധസംഘടനകള്‍ സ്ഥാപനങ്ങള്‍ വ്യക്തികള്‍ തുടങ്ങിയവര്‍ ക്യാംപ് സന്ദര്‍ശിച്ച് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നു. മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, വൈ.എം.സി.എ, മാനന്തവാടി ബിഷപ്പ് ഹൗസ്, ഡബ്ല്യു.എസ്.എസ്.എസ് മാനന്തവാടി, പുളിയന്‍മാക്കല്‍ ഗ്രൂപ്പ് ബത്തേരി, അഡ്വ. സജി മാനന്തവാടി, സെന്റ് കാമില്ലസ് സെമിനാരി, റെഡ് ക്രോസ് മാനന്തവാടി, മഹാത്മ സ്വാശ്രയ സംഘം, എല്‍.എഫ് സ്‌കൂള്‍ മാനന്തവാടി, ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസാസിയേഷന്‍ തുടങ്ങിയവര്‍ ഈ ദിവസങ്ങളില്‍ ക്യാംപ് സന്ദര്‍ശിച്ച് വിവിധ സഹായങ്ങള്‍ നല്‍കി. ക്യാംപുകളില്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ ഐ.എ.എസ്, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ്, എ.ഡി.എം കെ.എം രാജു, ഡെപ്യൂട്ടി കലക്ടര്‍മാരായ ഇ.പി മേഴ്‌സി, സി.എം വിജയലക്ഷ്മി, ജയപ്രകാശ്, വി.പി കതിര്‍വടിവേലു, ചാമിക്കുട്ടി, മര്‍ക്കോസ് സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.


ബാണാസുരക്ക് സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കണം


കല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 774.6 മീറ്റര്‍ ആയി ഉയര്‍ന്നിരിക്കുകയാണ്. ജലനിരപ്പ് 775.5 മീറ്റര്‍ ആയാല്‍ ഷട്ടറുകളിലൂടെ വെള്ളം തുറന്ന് വിടേണ്ടി വരും. കനത്ത മഴ തുടരുകയാണെങ്കില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ തന്നെ വെള്ളം തുറന്ന് വിടേണ്ടി വരുമെന്ന് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിന്റെ ഷട്ടറുകള്‍ വഴി കരമാന്‍ തോടിലൂടെ പനമരം പുഴയിലേക്കാണ് വെള്ളം തുറന്ന് വിടുക. ഈ ജലപാതയുടെ കരകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത വരുംദിവസങ്ങളില്‍ പുലര്‍ത്തണമെന്നും പ്രദേശത്തെ ജലനിരപ്പ് പെട്ടെന്ന് ഉയരാനിടയുള്ളതിനാല്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
മരം വീണ് വീട് തകര്‍ന്നു
കാട്ടിക്കുളം: മരം വീണ് വീട് തകര്‍ന്നു. തിരുനെല്ലി ചേകാടി ആത്താറ്റ് കുന്ന് അപ്പുണ്ണി അമ്മു എന്നിവരുടെ പുതിയതായി നിര്‍മാണം പൂര്‍ത്തിയായ വീടിന് മുകളിലേക്കാണ് സമീപത്തെ തേക്ക് മരം വീണത്.
ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ തേക്ക് മരം പൊരിഞ്ഞ് വീടിനു മുകളില്‍ വീണത്. വീടിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കഴുക്കോലും ഓടുകളും പൊട്ടിയ നിലയില്‍ മുന്‍ഭാഗവും വരാന്തയും തകര്‍ന്നിട്ടുണ്ട്. ഭിത്തിക്കും വിള്ളല്‍ വീണിട്ടുണ്ട്. വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. വനാതിര്‍ത്തിയിലെ മരമാണ് ശക്തമായ കാറ്റില്‍ കടപുഴകി വീടിന് മുകളില്‍ വീണത്. വനപാലകര്‍ സംഭവസ്ഥലത്തെത്തി വീടുകളുടെ സമീപത്ത് നില്‍ക്കുന്ന തേക്ക് മരങ്ങളുടെ കൊമ്പുകള്‍ വെട്ടിമാറ്റാന്‍ തോല്‍പ്പെട്ടി ഡെപ്യൂട്ടി റെയ്ഞ്ചര്‍ വി. രതീശന്‍ നിര്‍ദേശം നല്‍കി.
തരുവണ: കനത്ത മഴയില്‍ മരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. തരുവണ കല്ലങ്കോടന്‍ ഷമീറിന്റെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.
ശനി പുലര്‍ച്ചെ മൂന്നര മണിയോടെയാണ് വീടിന് സമീപമുള്ള പ്ലാവ് കടപുഴകി വീടിന് മേല്‍ പതിച്ചത്. വീടിന്റെ അടുക്കളയുടെയും കിടപ്പുമുറിയുടെയും സിമന്റ് ഷീറ്റ് മേല്‍ക്കൂരകള്‍ പൂര്‍ണമായും തകര്‍ന്നു. അടുക്കളയിലെ വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. വിവരമറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ വില്ലേജ് അധികൃതര്‍ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിവരശേഖരണം നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago