HOME
DETAILS

രാഹുല്‍ ഗാന്ധിക്കായി നേതാക്കളുടെ വന്‍ നിര വരുന്നു

  
backup
April 13, 2019 | 3:44 AM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%a4

മുക്കം: വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്ക് വോട്ടഭ്യര്‍ഥിക്കാന്‍ ജനങ്ങളെ കാണുക യു.ഡി.എഫ് സംസ്ഥാന നേതാക്കളും എം.എല്‍.എമാരും.
ഇവരുടെ നേതൃത്വത്തിലായിരിക്കും ബൂത്തുകളിലടക്കം പര്യടനം നടത്തുക. ഒപ്പം കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ വന്‍നിരയും മണ്ഡലത്തിലെത്തും.
രാഹുല്‍ ഗാന്ധിക്ക് രാജ്യം മുഴുവന്‍ സഞ്ചരിക്കേണ്ട സാഹചര്യത്തിലാണ് പര്യടനത്തിന്റെ ചുമതല മുതിര്‍ന്ന നേതാക്കളും എം.എല്‍.എമാരും ഏറ്റെടുക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പര്യടന പരിപാടികള്‍ 20ന് പൂര്‍ത്തിയാകും.സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, വണ്ടൂര്‍ മണ്ഡലത്തില്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഏറനാട് മണ്ഡലത്തില്‍ പി.കെ ബഷീര്‍ എം.എല്‍.എ, നിലമ്പൂര്‍ മണ്ഡലത്തില്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, തിരുവമ്പാടി മണ്ഡലത്തില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, പി.സി വിഷ്ണുനാഥ്, എം.എല്‍.എമാരായ അഡ്വ. സണ്ണി ജോസഫ്, റോജി എം. ജോണ്‍, മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടി, കല്‍പ്പറ്റ മണ്ഡലത്തില്‍ എം.എല്‍.എമാരായ കെ.സി ജോസഫ്, വി.ഡി സതീശന്‍, മുന്‍ എം.എല്‍.എമാരായ ജോസഫ് വാഴക്കന്‍, എ.പി അബ്ദുല്ലക്കുട്ടി, മാനന്തവാടി മണ്ഡലത്തില്‍ എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ്, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഫാത്തിമ റോഷ്‌ന എന്നിവര്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്തും.
പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു 15ന് മണ്ഡലത്തില്‍ വിവിധ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുന്ന വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
സംസ്ഥാന നേതാക്കള്‍ക്ക് പുറമേ ദേശീയ നേതാക്കളായ പ്രിയങ്ക ഗാന്ധി, എ.കെ ആന്റണി, ഗുലാം നബി ആസാദ്, സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ഖുശ്ബു എന്നിവരും വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും. 16, 17 തിയതികളില്‍ രാഹുല്‍ ഗാന്ധിയും എത്തും. വാര്‍ത്താസമ്മേളനത്തില്‍ സജീവ് ജോസഫ്, എന്‍. സുബ്രഹ്മണ്യന്‍, സി.പി ചെറിയമുഹമ്മദ് പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; പണം തട്ടാൻ ശ്രമം, ജാഗ്രത പാലിക്കാൻ നിർദേശം

Kerala
  •  7 days ago
No Image

എയർബസ് A320 വിമാനങ്ങളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ്; യുഎഇ വിമാനങ്ങളിലെ സുരക്ഷാ പരിശോധന പുരോ​ഗമിക്കുന്നു

uae
  •  7 days ago
No Image

സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ റഷ്യ കരുതൽ സ്വർണം വിൽക്കുന്നു; ചരിത്രത്തിലാദ്യമായി കേന്ദ്രബാങ്കിന്റെ നിർബന്ധിത നീക്കം

International
  •  7 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: ഉമ്മയും മകനും ഒരേ ചിഹ്നത്തിൽ ജനവിധി തേടുന്നു

Kerala
  •  7 days ago
No Image

14 വർഷത്തെ യാത്രക്ക് അന്ത്യം; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി ഇതിഹാസം

Cricket
  •  7 days ago
No Image

തുടർച്ചയായി വിവാഹാഭ്യർഥന നിരസിച്ചതിൻ്റെ പക; പെൺ സുഹൃത്തിനെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി

crime
  •  7 days ago
No Image

ദുബൈയിലെ തിരക്കേറിയ തെരുവിൽ വെച്ച് ശ്വാസംകിട്ടാതെ ബോധരഹിതയായ കുട്ടിയെ രക്ഷിച്ചു; യുവാവിനെ ആദരിച്ച് അധികൃതർ 

uae
  •  7 days ago
No Image

6 മാസമായി അമ്മയെ കാണാനില്ല, മക്കൾ അച്ഛനെ ചോദ്യംചെയ്തപ്പോൾ കാണിച്ച് കൊടുത്തത് അസ്ഥികൂടം; ഭർത്താവ് പിടിയിൽ

crime
  •  7 days ago
No Image

ഭൂമി തരംമാറ്റലിന് എട്ട് ലക്ഷം രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ പിടിയിൽ

Kerala
  •  7 days ago
No Image

പഞ്ചായത്ത് ഓഫീസിന് മുന്നിൽ അമ്മയ്ക്ക് മകളുടെ ക്രൂരമർദ്ദനം; ജീവനക്കാർ നോക്കിനിന്നു

crime
  •  7 days ago