യു.ഡി.എഫ് തെരഞ്ഞെടുപ്പ് സമ്മേളനങ്ങള്‍ നടത്തും
തുറവൂര്‍: ലോക്‌സഭാ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്റെ തെരഞ്ഞെടുപ്പ് സമ്മേളനങ്ങള്‍ താഴെപ്പറയുന്ന തീയതികളില്‍ നടക്കുമെന്ന് അരൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ കെ.ഉമേശന്‍ അറിയിച്ചു.
നാളെ വൈകിട്ട് 7.30 ന് പള്ളിപ്പുറത്ത് എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പ്രസംഗിക്കും. 15 ന് തുറവൂര്‍ നിന്നും എഴുപുന്ന പാറായി കവല വഴി എരമല്ലൂര്‍, അരൂര്‍ പഴനിയര്‍കാവ്, ഇല്ലത്തുപടി, അരൂക്കുറ്റി, പൂച്ചാക്കല്‍ വരെ എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ റോഡ് ഷോ നടക്കും.
16ന് രാവിലെ 7.30 മുതല്‍ 10 വരെ സ്ഥാനാര്‍ത്ഥി ഷാനിമോളിന്റെ പെരുമ്പളം ഗ്രാമപഞ്ചായത്തിലെ സ്വീകരണ പരിപാടി. 18 ന് പള്ളിത്തോട് ചാപ്പക്കടവില്‍ മത്സ്യത്തൊഴിലാളി സമ്മേളനത്തില്‍ ഡൊമിനിക്ക് പ്രസന്റേഷന്‍, വി.ദിനകരന്‍ എന്നിവര്‍ പ്രസംഗിക്കും. 17 ന് വി.എം.സുധീരന്‍ അരൂര്‍ നിയോജകമണ്ഡലത്തില്‍ പ്രസംഗിക്കും. 20ന് സ്ഥാനാര്‍ത്ഥിയുടെ സ്വീകരണ പര്യടനം രാവിലെ 7.30 ന് തുറവൂറില്‍ നിന്നും തുടങ്ങി പൂച്ചാക്കല്‍ പാലത്തിന്റെ വടക്കേക്കരയില്‍ വൈകിട്ട് എത്തുമ്പോള്‍ ഇവിടെ നിന്നും സ്ഥാനാര്‍ത്ഥിയെ വാദ്യമേളങ്ങളോടെ യു.ഡി.എഫ്.പ്രവര്‍ത്തകര്‍ ആനയിച്ച് തെക്കേകരയില്‍ എത്തി സമ്മേളനത്തോടെ സമാപിക്കും.
16 ന് വൈകിട്ട് 4ന് ആലപ്പുഴയില്‍ എ.ഐ.സി.സി.പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന യു.ഡി.എഫ്.സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അരൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് 50 ബസുകളിലായി നൂറുക്കണക്കിന് പ്രവര്‍ത്തകരെ കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."