സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയുന്നതിനു മുന്‍പ് പുതിയ പാര്പ്പുകാരനെ ചായ കുടിക്കാന്‍ വിളിച്ച് പ്രിയങ്ക
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്ന് ഒഴിയുകയാണ്. ഓഗസ്റ്റ് ഒന്ന് വരെയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയം. ഒഴിയുന്നതിനു മുന്‍പ് ബംഗ്ലാവിലെ പുതിയ പാര്പ്പുകാരനെ ചായ സല്‍ക്കാരത്തിനായി ക്ഷണിച്ചിരിക്കുകയാണ് പ്രിയങ്ക.
ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ അനില്‍ ബാലുനിക്കാണ് ഇനി പ്രിയങ്കയുടെ ബംഗ്ലാവ്. ഇദ്ദേഹത്തെ ചായ കുടിക്കാന്‍ ക്ഷണിച്ചിരിക്കുകയാണ് പ്രിയങ്കാ ഗാന്ധി.
1997 മുതല്‍ 35 ലോധി സ്റ്റേറ്റ് ബംഗ്ലാവില്‍ താമസിച്ചുവരികയാണ് പ്രിയങ്കാ ഗാന്ധി. പ്രിയങ്കയ്ക്ക് നല്‍കിയിരുന്ന സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) സുരക്ഷ പിന്‍വലിച്ചതിനു പിന്നാലെയാണ് വീടൊഴിയാന്‍ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നോട്ടീസ് നല്‍കിയത്. ജൂലൈ ഒന്ന് മുതല്‍ റദ്ദായെന്നും ഓഗസ്റ്റ് ഒന്നിന് മുന്‍പ് വീടൊഴിയണമെന്നും ആവശ്യപ്പെട്ടാണ് പ്രിയങ്കയ്ക്ക് നോട്ടീസ് നല്‍കിയത്.
അനില്‍ ബാലൂനിക്ക് ഓഫിസ് വഴി കത്തിലൂടെയും ഫോണിലൂടെയും ക്ഷണം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹം പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."