കൊട്ടപ്പുറത്ത് അഴുക്കുചാല്‍ കുഴി ഭീഷണിയാകുന്നു
കൊണ്ടോട്ടി: ദേശീയപാത കൊട്ടപ്പുറം-കാക്കഞ്ചേരി റോഡ് ജങ്ഷനില്‍ അഴുക്കുചാല്‍ നിര്മാണത്തിനിടെയുണ്ടാക്കിയ കുഴി അപകട ഭീഷണിയാകുന്നു. ചെങ്കുത്തായ ഇറക്കം അവസാനിച്ച് ഹൈവേയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡിന് കുറുകെ രണ്ടാഴ്ച മുന്‍പ് അഴുക്കുചാല്‍ നന്നാക്കാനായി മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുത്തത്.
പഴയ ഓട നന്നാക്കാതെ വൃത്തിയാക്കി പഴയ സ്ലാബ് തന്നെ ഇടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് കരാറുകാര്‍ പണി പാതി വഴിയിലിട്ടു പോയത്. കീറിയ ഭാഗത്ത് മണ്ണിട്ടു നികത്തിയെങ്കിലും ജങ്ഷനില്‍ യാത്രക്കാര്‍ ബസ് കാത്തുനില്ക്കുന്ന സ്ഥലത്ത് ഇപ്പോഴും വലിയ കുഴിയാണ്. ഒരു മാസത്തിലേറെയായി കൊട്ടപ്പുറം അങ്ങാടിയില്‍ ദേശീയപാതയുടെ ഇരു ഭാഗത്തും അഴുക്കുചാല്‍ പ്രവൃത്തി നടന്നു വരികയാണ്. രാവിലെ ഇവിടെ മണിക്കൂറുകളോളം ഗതാഗത സ്തംഭനവും പതിവാണ്.
കൊട്ടപ്പുറം- കാക്കഞ്ചേരി റോഡ് ജങ്ഷനില്‍ വാഹനങ്ങള്‍ ദേശീയ പാതയിലേക്ക് കയറാന്‍ തിടുക്കം കാണിക്കുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ഇതോടൊപ്പം ഇവിടെയുണ്ടാക്കിയ കുഴികൂടിയായപ്പോള് കുരുക്ക് രൂക്ഷമായി. നാട്ടുകാര്‍ ദേശീയപാത അതോറിറ്റിയില്‍ പരാതി പറഞ്ഞെങ്കിലും ഇതുവരെ പ്രശ്ന പരിഹാരമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."