HOME
DETAILS

രാഷ്ട്രീയം മാറ്റിവച്ച് വി.കെ ശ്രീകണ്ഠനെ വിജയിപ്പിക്കണം: എ.കെ ആന്റണി

  
Web Desk
April 13 2019 | 07:04 AM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b5

പാലക്കാട്: കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങളില്‍ നേരത്തെ വോട്ട് ചെയ്തിട്ടുള്ളവര്‍ ഇത്തവണ രാഷ്ട്രീയം മറന്ന് പാലക്കാട് വി.കെ ശ്രീകണ്ഠനെ വിജയിപ്പിക്കാന്‍ വോട്ട് ചെയ്യണം. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭരണം കേന്ദ്രത്തില്‍ വന്നാല്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി. ഇതിന്റെ നേട്ടം കാര്യമായി അനുഭവിച്ചിട്ടുള്ളവരാണ് പാലക്കാട്ടെ കൃഷിക്കാര്‍. ആയിരങ്ങള്‍ക്കാണ് അന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ നടപടി പ്രയോജനം ചെയ്തത്. ഡോ. മന്‍മോഹന്‍സിങിന്റെ നേതൃത്തിലുള്ള യു.പി.എ സര്‍ക്കാര്‍ കാര്‍ഷിക കടം എഴുതിത്തള്ളി. പാലക്കാട് കോട്ടമൈതാനിയില്‍ ചേര്‍ന്ന ബി. ആന്‍ഡ് ആര്‍.ഡബ്ല്യൂ.എഫ് (ഐ.എന്‍.ടി.യു.സി) പാലക്കാട്, ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയിരുന്നു ആന്റണി.
മോദിയുടേയും ആര്‍.എസ്.എസിന്റേയും ഭരണം മാറണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണം. ഇത്തവണ കൈപ്പിഴ സംഭവിക്കാന്‍ പാടില്ല. ഇതിനുമുമ്പെല്ലാം തെരഞ്ഞെടുപ്പുകള്‍ അഞ്ച് വര്‍ഷത്തേക്കുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാനായിരുന്നു.
എന്നാല്‍ ഇത്തവണ ഇന്ത്യാ രാജ്യത്തെ നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ളതാണ്. ഇന്ത്യ ജീവിക്കണമോ അതോ മരിക്കണമോ എന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ഇന്ത്യ ചത്തതിനൊപ്പം ജീവിക്കേണ്ട രാജ്യമല്ലെന്നും ആന്റണി ഓര്‍മിപ്പിച്ചു. ഇന്ത്യ വെറും മണ്ണ് മാത്രമല്ല, എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായിയുടെ ഭരണത്തില്‍ ജനങ്ങള്‍ കണ്ണീര് കുടിക്കുകയാണ്. ബില്‍ഡിങ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയര്‍മാനുമായി എ. രാമസ്വാമി അധ്യക്ഷനായി. മഹാരാഷ്ട്രാ മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, ഫോര്‍വേഡ് ബ്ലോക്ക് അഖിലേന്ത്യാ സെക്രട്ടറി ജി. ദേവരാജന്‍, ഷാഫിപറമ്പില്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുള്ള സംസാരിച്ചു. മുന്‍ എം.പി വി.എസ് വിജയരാഘവന്‍, മുന്‍ എം.എല്‍.എ കെ.എ ചന്ദ്രന്‍, സി. ചന്ദ്രന്‍, സി.എ.എം.എ കരീം പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago