നാൽപതു വർഷത്തിലധികം നീണ്ട പ്രവാസം മതിയാക്കി മടങ്ങുന്ന ചാക്കോ ജോണിന് യാത്രയയപ്പ് നൽകി
ദമാം: സുദീർഘമായ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരിക വേദി ദമാം മേഖല കമ്മിറ്റി അംഗവും, അമാമ്ര യൂണിറ്റ് കമ്മിറ്റി രക്ഷാധികാരിയുമായ ചാക്കോ ജോണിന് നവയുഗം യാത്രയയപ്പ് നൽകി. മേഖലകമ്മിറ്റി ഓഫിസിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ, നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രരക്ഷാധികാരി ഷാജി മതിലകം, ദമ്മാം മേഖല സെക്രട്ടറി ശ്രീകുമാർ വെള്ളല്ലൂർ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ നിസ്സാം കൊല്ലം, ശ്രീലാൽ, മിനി ഷാജി എന്നിവർ സംസാരിച്ചു. ചാക്കോ ജോണിനുള്ള ദമ്മാം മേഖലയുടെ ഉപഹാരം മേഖല പ്രസിഡന്റ് ഗോപ കുമാറും, അമാമ്ര യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് പ്രസിഡന്റ് സുകുപിള്ളയും കൈമാറി.
തമ്പാൻ നടരാജൻ, കോശി തരകൻ, സതീഷ് ചന്ദ്രൻ, ബാബു പാപ്പച്ചൻ, ശശി, അനിൽ കുമാർ, സന്തോഷ് രഘു, ദിനേശ്, ബിജു, ജോമോൻ, സനിൽ, നിസാർ, സഖീർ, ഷാജി, സുരേഷ്, വേണുഗോപാൽ, മുഹമ്മദ് ഷാ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. നാൽപതു വർഷലധികം സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലുണ്ടായിരുന്ന ചാക്കോ ജോൺകുറേക്കാലമായി ദമ്മാം സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ദമ്മാം, റിയാദ്, ജുബൈൽ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള അദ്ദേഹം, കിഴക്കൻ പ്രവിശ്യയിലെ പ്രവാസലോകത്തെ സാമൂഹിക, സാംസ്ക്കാരിക, കായിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട വ്യക്തിത്വം കൂടിയായിരുന്നു. വിവിധ ബാഡ്മിന്റൺ ക്ളബ്ബുകളിൽ അംഗമായിരുന്ന ഇദ്ദേഹത്തിനു നീണ്ട കാലത്തെ പ്രവാസജീവിതത്തിലൂടെ വലിയൊരു സൗഹൃദവലയവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."