സ്പെഷല്‍ സ്കൂളുകളെ പുറത്തുനിര്‍ത്തി സര്‍ക്കാര്‍
മുക്കം(കോഴിക്കോട്): സംസ്ഥാനത്തെ മുന്നൂറോളം സ്പെഷ്യല്‍ സ്കൂളുകളെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ നിന്ന് പുറത്തു നിര്‍ത്തി സര്‍ക്കാര്‍.
ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം ലഭിച്ചിട്ട് മാസങ്ങളായി. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിട്ട് രണ്ടു മാസമായെങ്കിലും ഈ വിദ്യാര്‍ഥികള്‍ക്ക് അതും നിഷേധിച്ചിരിക്കുകയാണ്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തെ ആശ്രയിച്ചാണ് സംസ്ഥാനത്തെ ഭൂരിഭാഗം സ്പെഷ്യല്‍ സ്കൂളുകളും പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ കേന്ദ്രത്തിന്റെ ഗ്രാന്റ് രണ്ടു വര്‍ഷവും സംസ്ഥാന സര്‍ക്കാരിന്റെത് നാലു മാസവുമായി മുടങ്ങിക്കിടക്കുകയാണെന്ന് സ്പെഷല്‍ സ്കൂള്‍ എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി പറഞ്ഞു.
പ്രത്യേക കരിക്കുലത്തിന്റെ പ്രായോഗിക പ്രശ്നങ്ങള്‍, അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത, സര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്പ്പെടാതിരിക്കല്, ഏകീകൃത സ്വഭാവമില്ലായ്മ, വകുപ്പുതല മോണിറ്ററിങ് ഇല്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാഭ്യാസ രംഗം നേരിടുന്നതായും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."