ഇത് ശൗര്യ തോക്കുകള്‍ കൊണ്ടൊരു ത്രിമാനരൂപം
തിരുവനന്തപുരം: ഉപയോഗശൂന്യമായ തോക്കുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം പൊലിസ് ആസ്ഥാനത്ത് സംസ്ഥാന പൊലിസ് മേധാവി ലോകനാഥ് ബെഹ്റ അനാച്ഛാദനം ചെയ്തു.
സര്‍വിസില്‍ നിന്നു വിരമിച്ച പൊലിസ് ഉദ്യോഗസ്ഥരോടുള്ള ആദരവ് പ്രകടിപ്പിക്കാനാണ് ശൗര്യ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ശില്പം തയാറാക്കിയിരിക്കുന്നത്.
ഉപയോഗശൂന്യമായതും കാലഹരണപ്പെട്ടതുമായ റൈഫിളുകള്‍, റിവോള്‍വറുകള്‍, മാഗസിനുകള്‍ എന്നിവയാണ് ഈ സ്മൃതിമണ്ഡപത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 940 റൈഫിളുകള്‍, 80 മസ്കറ്റ് തോക്ക്, 45 റിവോള്‍വറുകള്‍, 457 മാഗസിനുകള്‍ എന്നിവയാണ് നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത്. ആകെ 1,422 ആയുധങ്ങളാണ് ഇതിനു വേണ്ടിവന്നത്. ശില്പത്തിന്റെ ഡിസൈന്‍, നിര്‍മാണം എന്നിവ നിര്‍വഹിച്ചത് പൊലിസ് ഉദ്യോഗസ്ഥര്‍ തന്നെയാണ്. ഒന്‍പത് മീറ്റര്‍ ഉയരമുള്ളതാണ് ഈ സ്തൂപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."