HOME
DETAILS
MAL
ഇന്ത്യയില്‍ 47 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു
backup
July 28 2020 | 04:07 AM
ന്യൂഡല്‍ഹി: രാജ്യത്ത് 47 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു. കഴിഞ്ഞമാസം 59 ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണിത്. നേരത്തെ നിരോധിച്ച ആപ്പുകളുടെ ഭാഗമായ 47 ആപ്പുകളാണ് ഇപ്പോള്‍ നിരോധിച്ചത്. ഇവയുടെ പട്ടിക ഉടന്‍ പുറത്തിറങ്ങും. മുന്‍നിര ഗെയിമിങ് ആപ്പുകളും നിരോധിച്ചവയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവുമധികം പ്രചാരത്തിലുള്ള ഗെയിം ആപ്ലിക്കേഷനുകളിലൊന്നായ പബ്ജി ഉള്‍പ്പടെയുള്ളവ നിരീക്ഷണത്തിലാണ്.
ലഡാക്കില്‍ ചൈനയുമായുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം 106 ആയി. ചൈനീസ് ഏജന്‍സികളുമായി ഇവര്‍ ഡാറ്റ പങ്കിടുന്നുണ്ടെന്നാണ് ആരോപണത്തേത്തുടര്‍ന്നാണ് നടപടി. 250 ഓളം ആപ്പുകള്‍ നിരീക്ഷണത്തിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."