വയനാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് സുരക്ഷ ശക്തമാക്കുന്നു
കല്‍പ്പറ്റ: മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് സുരക്ഷ ശക്തമാക്കുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനീര്‍, എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്ക് സുരക്ഷ ശക്തമാക്കാനാണ് പൊലിസിന് ലഭിച്ച നിര്‍ദേശം.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ഗണ്‍മാനെ അനുവദിക്കാനുള്ള ഒരുക്കത്തിലാണ് പൊലിസ്. നിലവില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ഒരു പൊലിസുകാരനെ അംഗരക്ഷകനായി അനുവദിച്ചിട്ടുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍, അംഗരക്ഷകനെ വേണ്ടെന്ന നിലപാടിലാണ് പി.പി സുനീര്‍.
സ്വതന്ത്ര സ്ഥാനാര്‍ഥികളായ ഡോ. പത്മരാജന്‍, ഗോപി എന്നിവരും സുരക്ഷയൊരുക്കണമെന്ന ആവശ്യവുമായി എത്തിയിട്ടുണ്ട്. ഇവരുടെ അപേക്ഷകള്‍ ജില്ലാ വരണാധികാരി ജില്ലാ പൊലിസ് ചീഫിന് കൈമാറിയിട്ടുണ്ട്.
ലക്കിടിയില്‍ മാവോവാദി നേതാവ് സി.പി ജലീല്‍ വധിക്കപ്പെട്ടതോടെ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി മാവോയിസ്റ്റുകള്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."