HOME
DETAILS

സിവില്‍ സപ്ലൈസ് ഡിപ്പോയിലെത്തിയ ഗോതമ്പ് തിരികെ കൊണ്ടുപോയി

  
backup
April 27 2017 | 22:04 PM

%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%af%e0%b4%bf




നടുവണ്ണൂര്‍: കരുവണ്ണൂരില്‍ ആരംഭിച്ച സിവില്‍ സപ്ലൈസ്  ഡിപ്പോയില്‍ സംഭരിക്കാന്‍ കൊണ്ടുവന്ന അഞ്ചു ലോഡ്  ഗോതമ്പ് സര്‍വകക്ഷി തൊഴിലാളി സംയുക്ത സമരസമിതി അംഗങ്ങളുടെ എതിര്‍പ്പുമൂലം ഇറക്കാന്‍ കഴിയാതെ  തിരികെ കൊണ്ടുപോയി.
ഇന്നലെ രാവിലെ 10ഓടെയാണ് അഞ്ചു ലോറികളിലായി ഗോതമ്പ് തിക്കോടി എഫ്.സി.ഐയില്‍നിന്ന് എത്തിയത്. നേരത്തെ സംഭരണം നടത്തിയ കൊയിലാണ്ടി ഗോഡൗണില്‍ നിന്ന് 67 കയറ്റിറക്ക് തൊഴിലാളികളും എത്തിയിരുന്നു.
താലൂക്ക് സപ്ലൈ ഓഫിസര്‍ തുളസി, കൊയിലാണ്ടി സപ്ലൈകോ ഡിപ്പോ മാനേജര്‍ എന്‍.കെ ശ്രീജ, ജൂനിയര്‍ മാനേജര്‍ ടി.സി സജീവന്‍, കരുവണ്ണൂര്‍  ഡിപ്പോയുടെ ചുമതലയുള്ള റേഷനിങ് ഇന്‍സ്‌പെക്ടര്‍ ടി.പി രമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ മറ്റു സപ്ലൈകോ ഉദ്യോഗസ്ഥരും ഇറക്കിവെയ്ക്കല്‍ നടപടി നിര്‍വഹിക്കാന്‍ എത്തിയിരുന്നു. പേരാമ്പ്ര, കുറ്റ്യാടി എസ്.ഐ  എന്നിവരുടെ നേതൃത്വത്തില്‍ പൊലിസും എം.എസ്.പിയും സ്ഥലത്തെത്തിയിരുന്നു.
കൊയിലാണ്ടിയില്‍ നിന്നു വന്ന 67 തൊഴിലാളികളെയും പ്രാദേശികമായി നിയോഗിക്കുന്ന പത്തു തൊഴിലാളികളെയും വച്ച് ഇറക്കിവയ്ക്കാനായിരുന്നു അധികൃതര്‍ ഉദ്ദേശിച്ചത്. എന്നാല്‍ പകുതി പ്രാദേശിക തൊഴിലാളികളെ നിയോഗിക്കണമെന്ന് സമരസമിതി നേതാക്കള്‍ നിര്‍ദേശം വക്കുകയായിരുന്നു.
ഈ നിര്‍ദേശം കൊയിലാണ്ടിയില്‍ നിന്ന് വന്ന തൊഴിലാളി പ്രതിനിധികള്‍ അംഗീകരിച്ചില്ല. ഒരു മണിയായിട്ടും ഇറക്കിവയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ എന്‍.കെ പ്രഭാകരന്‍ എത്തി സമരസമിതി നേതാക്കളും കൊയിലാണ്ടിയിലെ ട്രേഡ് യൂനിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ലോഡ് നാലരയോടെ വാവാട് സബ് ഡിവിഷന്‍ ഡിപ്പോയിലേക്കു കൊണ്ടുപോയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  21 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  21 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  21 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  21 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  21 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  21 days ago