HOME
DETAILS
MAL
സഊദിയിൽ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരണപ്പെട്ടു
backup
July 28 2020 | 11:07 AM
റിയാദ്: സഊദിയിൽ അൽഖസീമിൽ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഉനൈസ കിംഗ് സഊദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന ലിന്റു ലിസാ ജോര്‍ജ്ജ് ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. ആലപ്പുഴ ചങ്ങനാശ്ശേരി കുമരന്‍കേരി ചക്കുകുളം വീട്ടില്‍ പൗലോസ് വര്‍ഗ്ഗീസ് ലിസമ്മ ജോര്‍ജ്- ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് ബിബിന്‍ കുര്യാക്കോസ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ്.
2015 ഫെബ്രുവരി മുതല്‍ സഊദിയിൽ ജോലി ചെയ്തുവരുന്ന ലിന്റു ലിസ കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് അവസാനമായി അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരികെയെത്തിയത്. ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ നടന്നു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."