കാട്ടാന ശല്യത്തിനിരയായവര്ക്ക് മൂന്നര ലക്ഷം രൂപ വിതരണം ചെയ്തു
കാസര്‍കോട്: കാട്ടാനകളുടെ ശല്യം നിമിത്തം കൃഷിനശിച്ചവര്‍ക്ക് കാസര്‍കോട് ജില്ലയില്‍ മൂന്നര ലക്ഷം രൂപ വിതരണം ചെയ്തതായി വനം മന്ത്രി അഡ്വ. കെ രാജു നിയമസഭയെ അറിയിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1,51,300 രൂപയും ഉദുമയില്‍ 1,94,142 രൂപയും കാസര്‍കോട് 19,525 രൂപയുമാണ് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിതരണം ചെയ്തതെന്നു മന്ത്രി അറിയിച്ചു.
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം കാസര്‍കോട് ജില്ലയില്‍ കാട്ടാനശല്യം നിയന്ത്രിക്കുന്നതിനായി റാപ്പിഡ് റെസ്പോണ്‍സ് ടീമിന് ഉദുമ മണ്ഡലത്തില്‍ 20,534 രൂപയും കാസര്‍കോട് മണ്ഡലത്തില്‍ 76,743 രൂപയും അനുവദിച്ചിരുന്നു. ആനപ്രതിരോധ മതില് നിര്‍മിക്കുന്നതിന് ഉദുമയില്‍ 192.96 ലക്ഷം രൂപയും കാഞ്ഞങ്ങാട് 329.77 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ആനപ്രതിരോധ മതില് നിര്‍മാണം അവസാനഘട്ടത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."