ഖുവ്വത്തുല്‍ ഇസ്‌ലാം കോളജ് വാര്‍ഷികം 11 മുതല്‍
തളിപ്പറമ്പ്: ജാമിഅ: ഖുവ്വത്തുല്‍ ഇസ്‌ലാം അറബിയ്യ 100 വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി ശതവാര്‍ഷിക സമാരംഭവും സനദ്ദാന സമ്മേളനവും മേയ് 11 മുതല്‍ 13 വരെ നടക്കും. 11നു രാവിലെ 10ന് പതാക ഉയര്‍ത്തും. 10.30ന് ഖത്തീബ് സംഗമം. വൈകുന്നേരം മന്ന മഖാം സിയാറത്തും രാത്രി മജ്‌ലിസുന്നൂര്‍ വാര്‍ഷികവും ബറാഅത്ത് രാവ് പ്രാര്‍ഥനയും നടക്കും.
12നു സുബ്ഹ് നിസ്‌കാരാനാന്തരം തങ്ങളെ പള്ളി സിയാറത്തും ജുമുഅ നിസ്‌കാരനന്തരം തണ്ണീര്‍കണ്ട ജാറം മഖാം സിയാറത്തും വൈകുന്നേരം പൂര്‍വവിദ്യാര്‍ഥി സംഗമവും രാത്രി ബുര്‍ദ മജ്‌ലിസും വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറും. 13നു സുബ്ഹ് നിസ്‌കാരാനന്തരം ഖുര്‍ആന്‍ മുസ്‌ലിമിന്റെ മാര്‍ഗരേഖ എന്ന വിഷയത്തില്‍ ക്ലാസും 9.30ന് ദഅ്‌വാ മീറ്റില്‍ ദഅ്‌വത്ത് വര്‍ത്തമാനം ഭാവി എന്ന ക്ലാസ് അവതരണവും 11.30ന് മീഡിയാ മീറ്റില്‍ ജനാധിപത്യത്തിന് ബലക്ഷയമോ എന്ന വിഷയത്തില്‍ ചര്‍ച്ചയും ഉണ്ടാകും. ഉച്ചയ്ക്ക് പ്രവാസി സംഗമവും അല്‍ബലാനാ സുവനീര്‍ പ്രകാശനവും വൈകുന്നേരം ബുഖാരി ഖത്തംദുആയും സ്ഥാന വസ്ത്രവിതരണവും അല്‍ അസ്ഹരി സംഗമവും നടക്കും. രാത്രി ഏഴിന് സമാപന സമ്മേളനത്തില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, അഞ്ചരക്കണ്ടി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ബ്ലാത്തൂര്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."