കല്യാണവീടുകളിലും പ്രചാരണം; ആവേശമുയര്‍ത്തി ഉണ്ണിത്താന്‍
കാസര്‍കോട്: കല്ല്യാണവീടുകളിലും സജീവമായി യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചാരണം. തെരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍ ജില്ലയിലെ ഒട്ടനവധി കല്ല്യാണ വീടുകളില്‍ കയറി ചടങ്ങില്‍ സംബന്ധിച്ചവരെ കണ്ട് വോട്ടഭ്യര്‍ഥന നടത്തിയ ഉണ്ണിത്താന്‍ വരനും സുഹൃത്തുക്കള്‍ക്കുമൊപ്പം കൈകൊട്ടി പാടാനും സമയം കണ്ടെത്തുന്നു.
ഇതോടെ കല്യാണ വീടുകളില്‍ ഉണ്ണിത്താന്‍ താരമായി മാറുന്ന കാഴ്ചയും ദൃശ്യമായിരുന്നു. മാണിക്കോത്തെ ലീഗ് മൂസച്ചാന്റെ മകന്‍ ഇര്‍ഷാദിന്റെ വിവാഹ ചടങ്ങിന് ആശംസ അര്‍പ്പിച്ച് പ്രദേശത്തെ മുസ്‌ലിം ലീഗ് കമ്മിറ്റി,പോഷക ഘടകങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ നല്‍കിയ കാര്‍ഡില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ വോട്ടു നല്‍കി വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതോടൊപ്പം രാഹുല്‍ ഗാന്ധി, മുഹമ്മദലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ പടങ്ങളും പ്രിന്റ് ചെയ്തിരുന്നു. ഇതിനുപുറമെ പല കല്ല്യാണ വീട്ടുകളിലും രാജ്‌മോഹന്‍ ഉണ്ണിത്താന് വോട്ടു ചെയ്യാന്‍ അഭ്യര്‍ഥിച്ചു കൊണ്ടുള്ള ഗാനങ്ങളും ആലപിക്കുന്നത് സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ വൈറലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."