പുളിക്കലില്‍ കാഴ്ച പരിമിതര്‍ക്കായി തൊഴിലധിഷ്ഠിത ദ്വിദിന ശില്‍പശാല
കൊണ്ടോട്ടി: കാഴ്ചപരിമതരുടെ ഉന്നമനത്തിനായി പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസേബിള്‍സും, ബാംഗ്ലൂര്‍ ഇനേബിള്‍ ഇന്ത്യയും ചേര്‍ന്ന് ദ്വിദിന തൊഴിലധിഷ്ഠിത ബോധവല്‍ക്കരണ ശില്‍പശാല ആരംഭിച്ചു. കാഴ്ച പരിമിതര്‍ക്ക് സ്വകാര്യ മേഖലകളില്‍ തൊഴില്‍ സാധ്യതകള്‍, ഐ.ടി മേഖലകളിലെ പങ്ക്, ഉപരിപഠനം, നൂതനസാങ്കേതിക ഉപകരണങ്ങളെ പരിചയപ്പെടുത്തല്‍ എന്നിവയെ ആസ്പദമാക്കിയാണ് സൗജന്യ പരിശീലനം ഒരുക്കിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ തെരഞെടുത്ത 50 പേര്‍ക്കാണ് ആദ്യഘട്ട പരിശീലനം. ക്ലാസ് നല്‍കുന്നതും കാഴ്ച പരിമിതരാണ്. പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം സറീന ഹസീബ് ഉദ്ഘാടനം ചെയ്തു.
എബിലിറ്റി ചെയര്‍മാന്‍ കെ. അഹമ്മദ് കുട്ടി അധ്യക്ഷനായി. പി.പി ഉമ്മര്‍, എം. മുസ്തഫ മദനി, ടി.പി ഇബ്രാഹീം, മുബീന, കെ.ടി ഷിഹാബ്, അജീഷ് തോമസ്,ആമൂസ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."