HOME
DETAILS
MAL
കപ്പൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വന്‍ ദുരന്തം ഒഴിവായി
backup
April 27 2017 | 23:04 PM
ചങ്ങരംകുളം: ജില്ലാ അതിര്‍ത്തിയില്‍ കപ്പൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. വന്‍ദുരന്തം ഒഴിവായി. കപ്പൂര്‍ പള്ളങ്ങാട്ട് ചിറയില്‍ കഴിഞ്ഞ ദിവസം രാത്രി 9.15ഓടെയാണ് അപകടം നടന്നത്.
തെക്കെക്കര അലിയാരുടെ വീട്ടിലാണ് അപകടമുണ്ടായത്. ഈ വീട്ടില്‍ താമസിക്കുന്നത് പറക്കുളം ഇബ്രാഹിമും കുടുബവുമാണ്. അടുക്കളയില്‍ തീ പടര്‍ന്നതോടെ കുടുംബാംഗങ്ങള്‍ പുറത്തേക്കോടി രക്ഷപ്പെട്ടു. വീടിന്റെ ഹാള്‍ വരയുള്ള ഒരു ഭാഗവും വീടിനോട് ചേര്‍ന്നുളള തെങ്ങും കത്തി നശിച്ചു. പൊന്നാനിയില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."