കൊല്ലം പ്രസ് ക്ലബ്ബ് സുവര്‍ണ്ണ ജൂബിലി: സ്വാഗതസംഘം രൂപീകരിച്ചു
കൊല്ലം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ ആസ്ഥാനമായ കൊല്ലം പ്രസ് ക്ലബ്ബ് സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ സ്വാഗത സംഘം രൂപീകരണ യോഗം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് അധ്യക്ഷനായി.
സെക്രട്ടറി ജി ബിജു, എന്‍കെ പ്രേമചന്ദ്രന്‍ എംപി, നൗഷാദ് എം.എല്‍.എ, എം മുകേഷ് എം.എല്‍.എ, യൂനുസ് കോളജ് ഓഫ് എന്‍ജിനീയറിങ് ചെയര്‍മാന്‍ എ. യൂനുസ്‌കുഞ്ഞ് എക്‌സ് എം.എല്‍.എ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജി ദേവരാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജി ഗോപകുമാര്‍, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി എ സുകുമാരന്‍, കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എംഎ സത്താര്‍, ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടിഎസ് ബാഹുലേയന്‍, വെച്ചുച്ചിറ മധു, സി.പി രാജശേഖരന്‍, ബി.എം.എസ് ജില്ലാ ജോയിന്റെ സെക്രട്ടറി കെ.ശിവരാജന്‍, ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ സോണല്‍ മാനേജര്‍ തച്ചേഴത്ത് വേണുഗോപാല്‍, ബീസ് ജില്ലാ സെക്രട്ടറി ബി. ശ്രീകുമാര്‍, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സി. വിമല്‍ കുമാര്‍, മുന്‍ ജില്ലാ സെക്രട്ടറിമാരായ ബിജു പാപ്പച്ചന്‍, കെ.ഒ ഷുഹൈബ് സംസാരിച്ചു.
ജില്ലയിലെ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍, ജില്ലാ കലക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തര്‍ എന്നിവര്‍ രക്ഷാധികാരികളായ സ്വാഗത സംഘത്തിന്റെ ചെയര്‍മാനായി ജയചന്ദ്രന്‍ ഇലങ്കത്തിനെയും ജനറല്‍ കണ്‍വീനറായി ജി ബിജുവിനേയും തെരഞ്ഞെടുത്തു. വിവിധ ക്ലബ്ബ് കമ്മിറ്റികളില്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായി ബിജുപാപ്പച്ചനേയും കണ്‍വീനറായി പി.എസ് പ്രദീപ്ചന്ദ്രനേയും പ്രോഗാം കമ്മിറ്റി ചെയര്‍മാനായി സി വിമല്‍ കുമാറിനേയും കണ്‍വീനറായി എസ്.ആര്‍ സുധീര്‍കുമാറിേെനയും പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനായി ജയന്‍ ഇടയ്ക്കാടിനേയും കണ്‍വീനറായി രാധാകൃഷ്ണന്‍ പട്ടാന്നൂരിനേയും വനിതാവിഭാഗം ചെയര്‍ പേഴ്‌സണായി പി.ആര്‍ ദീപ്തി, കണ്‍വീനര്‍ നവമി സധീഷ്, സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡി ജയകൃഷ്ണന്‍, കണ്‍വീനര്‍ കെ സുധീര്‍, എക്‌സിബിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അച്ചപ്പന്‍ ബാലന്‍, കണ്‍വീനര്‍ ഡി അജയകുമാര്‍.
ഫുഡ്കമ്മിറ്റി ചെയര്‍മാന്‍ രാജു ശ്രീധര്‍, കണ്‍വീനര്‍ ആര്‍.പി വിനോദ്, കള്‍ച്ചറല്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം.കെ വിനോദ്കുമാര്‍, കണ്‍വീനര്‍ ഷാം മുഹമ്മദ് എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."