കോണ്‍ഗ്രസ് മൃദുഹിന്ദുത്വ പ്രീണനം തുടരുന്നു: മന്ത്രി ടി.പി രാമകൃഷ്ണന്
പയ്യോളി: രാഹുല്‍ ഗാന്ധി നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് രാജ്യത്താകമാനം മൃദുഹിന്ദുത്വ പ്രീണന നയം തുടരുകയാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു. ഇരിങ്ങലില്‍ എല്‍.ഡി.എഫ് റാലിയില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഭരിച്ച ബി.ജെ.പി രാജ്യം കാത്തു സൂക്ഷിച്ച മതേതര നിലപാടിനെ പാടേ തച്ചുതകര്‍ത്തപ്പോള്‍ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവന്നിട്ടില്ല.
മാത്രമല്ല, ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിനായി മുന്നോട്ടുവന്നിട്ടുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്താന്‍ ബി.ജെ.പിയുമായി സന്ധി ചെയ്യുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് റാലി ഇ.പി ദാമോധരന് ഉദ്ഘാടനം ചെയ്തു. കെ.എം ചന്ദ്രന് അധ്യക്ഷനായി. സോമന് മുതുവന, പി.എം വേണുഗോപാലന്‍ കെ. ശശിധരന്, കെ.കെ കണ്ണന്, കണ്‍വീനര്‍ ടി. അരവിന്ദാക്ഷന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."