HOME
DETAILS

കൊവിഡ് നിയമലംഘനത്തിന്  പിഴ അപ്പോള്‍ തന്നെ

  
backup
July 30 2020 | 02:07 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b2%e0%b4%82%e0%b4%98%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa
 
 
കൊവിഡ് നിയമലംഘനത്തിന് 
പിഴ അപ്പോള്‍ തന്നെ
 
 
തിരുവനന്തപുരം: കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പിടിയിലാകുന്നവര്‍ അപ്പോള്‍ തന്നെ പിഴ അടയ്ക്കണം. 
ഇന്നലെ മുതല്‍ പൊലിസ് ഇത് നടപ്പിലാക്കിത്തുടങ്ങി. കൊവിഡ് ബാധിത പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘനം നടത്തുക, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അകത്തേക്കും പുറത്തേക്കുമുള്ള അനാവശ്യ സഞ്ചാരം, പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹ്യ അകലം പാലിക്കാതിരിക്കുക, കൊവിഡ് സുരക്ഷാ മാനദണ്ഡം പാലിക്കാതെ മരണാനന്തര ചടങ്ങുകള്‍ നടത്തുക, പൊതു ഇടങ്ങളിലും റോഡുകളിലും തുപ്പുക എന്നീ കുറ്റങ്ങള്‍ക്ക് 200 രൂപയും, സുരക്ഷാ മാനദണ്ഡം പാലിക്കാതെ മതപരമായ ചടങ്ങുകളും മറ്റും നടത്തല്‍, കടകളിലും മാളുകളിലും ഓഫിസുകളിലും ആള്‍ക്കൂട്ടമുണ്ടാകല്‍, അതിഥി തൊഴിലാളികള്‍ ക്വാറന്റൈന്‍ ലംഘിക്കല്‍, കൊവിഡ് മാനദണ്ഡം പാലിക്കാതെ നടത്തുന്ന കടകള്‍ മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പിഴ 500 രൂപയായിരിക്കും. 
നിരീക്ഷണത്തിലുള്ള ആള്‍ ക്വറന്റൈന്‍ ലംഘിക്കല്‍, കൊവിഡ് മാനദണ്ഡം പാലിക്കാതെ വിവാഹ ചടങ്ങുകള്‍ നടത്തുന്നവര്‍, ജാഥകള്‍, സമ്മേളനങ്ങള്‍, ഘോഷയാത്ര എന്നിവ നടത്തുന്നവര്‍, കൊവിഡ് പ്ലാറ്റ് ഫോമില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ എന്നിവര്‍ക്ക് 1,000 രൂപയായിരിക്കും പിഴ. 
നിലവിലെ സര്‍ക്കാര്‍ മാനദണ്ഡം ലംഘിച്ച് പൊതു, സ്വകാര്യ വാഹന ഗതാഗതം നടത്തുന്നവര്‍ക്ക് 2,000 രൂപയും, ഇതര സംസ്ഥാന വാഹന ഗതാഗതം നടത്തുന്നവര്‍ക്ക് 5,000 രൂപയുമായിരിക്കും പിഴ. 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago