വാവാട് ചക്കര വയല്‍ വീണ്ടും നികത്താന്‍ ശ്രമം: മണ്ണിടല്‍ നിര്‍ത്തി വയ്ക്കാന്‍ ഉത്തരവ്
കൊടുവള്ളി: കൊടുംവേനലില്‍ ജലക്ഷാമം രൂക്ഷമാവുമ്പോഴും തണ്ണീര്‍ തട സംരക്ഷണ കേന്ദ്രമായ കൊടുവള്ളി നഗരസഭയിലെ വാവാട് ചക്കര വയല്‍ മണ്ണിട്ട് നികത്താന്‍ ശ്രമം. വാവാട് വില്ലേജ് ഓഫിസിന് എതാനും മീറ്റര്‍ അകലെ ഇരുമോത്ത് ദേശീയപാതയോട് ചേര്‍ന്ന ഭാഗത്താണ് അവധി ദിവസങ്ങളുടെ മറവില്‍ വയല്‍ നികത്താന്‍ ശ്രമം നടക്കുന്നതെന്ന് ജില്ലാ കലക്ടര്‍, താമരശ്ശേരി തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രദേശവാസികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. നഗരസഭയില്‍ തണ്ണീര്‍തട സംരക്ഷണ പ്രദേശമായി കണക്കാക്കിയ ഭാഗമാണ് ചക്കര വയല്‍. ജലനിധിയുള്‍പ്പെടെ കുടിവെള്ള പദ്ധതികളുടെ കിണറുകള്‍ ചക്കര വയലിലാണ് സ്ഥിതി ചെയ്യുന്നത്. വേനല്‍ ചൂട് കനത്തതോടെ പ്രദേശത്ത് കുടിവെള്ള പ്രശ്‌നവും രൂക്ഷമായിട്ടുണ്. ഇതിനിടെയാണ് വയലിലേക്ക് ചെങ്കല്ല് കൊണ്ട് കെട്ടി റോഡ് നിര്‍മിച്ചും മണ്ണ് നിക്ഷേപിച്ചും വയല്‍ നികത്തുന്നത്. ഇത് മൂലം വെള്ളം ഒഴുകുന്നതിനായി സ്ഥാപിച്ച പൈപ്പും അടഞ്ഞ് പോയ നിലയിലാണ്. വാവാട് വില്ലേജ് ഓഫിസര്‍ സ്ഥലം പരിശോധിച്ച് സ്ഥലം ഉടമയോട് പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഭൂമിയുടെ രേഖകള്‍ പരിശോധിക്കാന്‍ ഓഫിസില്‍ ഹാജരാക്കാനും നിര്‍ദേശിച്ചു.
ഒരു വര്‍ഷം മുമ്പ് ഇതിനോട് ചേര്‍ന്ന വയലും നികത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ റവന്യു വകുപ്പിന് നല്‍കിയ പരാതിയെ തുടര്‍ന്ന് അധികൃതര്‍ തടയുകയായിരുന്നു. ചക്കര വയലിലെ പേക്കണ്ടി ഭാഗത്തും രണ്ടാഴ്ച്ച മുമ്പ് സ്വകാര്യ വ്യക്തി വയല്‍ നികത്താന്‍ ശ്രമം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."