വടക്കന്‍ കേരളത്തില്‍ കനത്ത മഴ; കോഴിക്കോട് ജില്ലയില്‍ പുഴകള്‍ കരകവിയുന്നു
കോഴിക്കോട്: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ മേഖലകളാണ് മഴ കനക്കുന്നത്.
കോഴിക്കോട് മലയോര മേഖലയില്‍ മഴ തുടരുകയാണ്. കാട്ടിനുള്ളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പുഴകള്‍ കര കവിഞ്ഞ് ഒഴുകുകയാണ്. തൊട്ടില്‍പാലം പുഴ കര കവിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെ ഏഴ് വീടുകളില്‍ വെള്ളം കയറി. വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. ചോയിചുണ്ട് മേഖലയിലാണിത്.
മുള്ളന്‍കുന്ന് നിടുവാന്‍ പുഴ കരകവിഞ്ഞ് ഒഴുകി ജാനകിക്കാട് റോഡില്‍ വെള്ളം കയറി. ജാനകിക്കാടിനടുത്ത് തുരുത്തില്‍ കുടുങ്ങിയ രണ്ടു പേരെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. കുര്റ്റിയാടിയില്‍ നിരവധി കടകളില്‍ വെള്ളം കയറി. പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.
കോട്ടയത്തും കനത്ത മഴ തുടരുകയാണ്. ജില്ലയില്‍ 52 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.
ജില്ലയില്‍ റെയില്‍പാതയില്‍ മണ്ണിടിഞ്ഞ സാഹചര്യത്തില്‍ ഇതിന്റെ അറ്റകുറ്റ പണികള്‍ ഇന്ന് നടക്കും. ജനശതാബ്ദി ട്രെയിനുകള്‍ ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."