'റാഫേല്‍ നല്‍കിയ 30,000 കോടിയുള്ളപ്പോള്‍ എന്ത് 2,900, എന്ത് ഹെഡ്ക്വാര്‍ട്ടേഴ്‌സ്'- യെസ് ബാങ്ക് നടപടിക്ക് പിന്നാലെ കേന്ദ്രത്തെ ഒളിയമ്പെയ്ത് പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: 2892 കോടിയുടെ വായ്പാ തുക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയതില്‍ അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ ആസ്ഥാനമായ റിലയന്‍സ് സെന്റര്‍ യെസ് ബാങ്ക് ഏറ്റെടുക്കാന്‍ പോകുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ കേന്ദ്രസര്‍ക്കാരിനെ ഉന്നം വെച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
റാഫേല്‍ ഇടപാട് ചൂണ്ടിക്കാട്ടിയായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം. റാഫേല്‍ ഇടപാടില്‍ 30000 കോടിയുടെ ഓഫ്സെറ്റ് കരാര്‍ അംബാനിക്ക് നല്‍കുമ്പോള്‍ പിന്നെ എന്ത് 29000 കോടി, എന്ത് റിലയന്‍സ് ആസ്ഥാനം എന്നായിരുന്നു ഭൂഷന്റെ പ്രതികരണം.
'' ആദ്യത്തെ റാഫേല്‍സ് വരുന്ന ദിവസം ഇത് വരുന്നത് ! റാഫേല്‍ ഇടപാടില്‍ അംബാനിക്ക് 30,000കോടി ഓഫ്‌സെറ്റ് കരാറുകള്‍ നല്‍കുമ്പോള്‍ എന്ത് 2900 കോടി എന്ത് റിലയന്‍സ് ആസ്ഥാനം, സുഹൃത്തുക്കളേ 30000 കോടി രൂപയ്ക്ക് എത്ര വലിയ ആസ്ഥാനം ഉണ്ടാക്കം ' റിലയന്‍സ് സെന്ററിനെതിരെ യെസ് ബാങ്ക് നടപടി എടുക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പങ്കുവെച്ച് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
This appears on the day that the first Rafales arrive! What is 2900Cr & Reliance HQ, when Ambani is given offset contracts of 30,000Cr in the Rafale deal.
— Prashant Bhushan (@pbhushan1) July 30, 2020
"Mitron, dekhiye is 30,000Cr se kitna shandaar naya HQ banega"! pic.twitter.com/VZAY2s0kWi
മുംബൈയിലെ അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ (എ.ഡി.എ.ജി) ആസ്ഥാനമായ റിലയന്‍സ് സെന്റര്‍ യെസ് ബാങ്ക് ഏറ്റെടുക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുടിശ്ശിക അടയ്ക്കാത്തതിനാലാണ് റിലയന്‍സ് സെന്റര്‍ യെസ് ബാങ്ക് ഏറ്റെടുക്കുന്നതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."