HOME
DETAILS
MAL
കോടതി വിധിക്കു മുന്‍പേ ബാലകൃഷ്ണപിള്ള വാളകം സ്കൂള്‍ മാനേജര്‍ സ്ഥാനത്തു നിന്ന് രാജിവച്ചു
backup
July 18 2016 | 18:07 PM
കൊട്ടാരക്കര: വിവാദം തുടരുന്നതിനിടെ വാളകം രാമവിലാസം സ്കൂളിന്റെ മാനേജര്‍ സ്ഥാനത്തു നിന്ന് മുന്‍മന്ത്രി ആര് ബാലകൃഷ്ണപിള്ള സ്വയം ഒഴിഞ്ഞു. പിള്ളയെ മാനേജര്സ്ഥാനത്തുനിന്നു നീക്കണമെന്ന് കാട്ടി ഇതേ സ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന കെ.ആര് ഗീത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസിന്റെ വിധിവരുന്നതിന് തൊട്ടുമുന്‍പാണ് പിള്ള സ്ഥാനമൊഴിഞ്ഞത്. പകരം മരുമകനും ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന മോഹന്‍ദാസിനെ മാനേജരാക്കി നിയമിച്ചു.
ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് സ്കൂളിന്റെ മാനേജരായി തുടരാന്‍ അവകാശമില്ലെന്നു ചൂണ്ടികാട്ടിയാണു വാളകം കേസിലെ അധ്യാപകന്റെ ഭാര്യകൂടിയായ കെ.ആര് ഗീത ഹൈക്കോടതിയെ സമീപിച്ചത്. സ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന ഗീതയെ രണ്ടു വര്‍ഷമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."