HOME
DETAILS
MAL
ഐ.എച്ച്.കെ സംസ്ഥാന സമ്മേളനം ഇന്നുമുതല്‍
backup
April 28 2017 | 01:04 AM
തിരുവനന്തപുരം: അംഗീകൃത ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപത്‌സ് കേരളയുടെ (ഐ.എച്ച്.കെ) 30-ാമത് സംസ്ഥാന സമ്മേളനം ടാഗോര്‍ സെന്റിനറി ഹാളില്‍ ഇന്നാരംഭിക്കും. മൂന്നുദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഞായറാഴ്ച രാവിലെ 11ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപത്‌സ് കേരള സംസ്ഥാന പ്രസിഡന്റ് ഡോ. ഇ. എ ഷൈബു രാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ഹോമിയോദര്‍ശന്‍ എന്ന പേരില്‍ മെഡിക്കല്‍ എക്‌സിബിഷനും സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. ബി.എസ് അജിത്, ഡോ. രഘുനാഥന്‍ നായര്‍, ഡോ. വി അജേഷ്, ഡോ. അജയകുമാര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."