HOME
DETAILS

വീട്ടമ്മയെ പൊലിസും മകന്റെ ഭാര്യയും മര്‍ദിച്ചതായി പരാതി

  
backup
July 15, 2018 | 9:35 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%81%e0%b4%82-%e0%b4%ae%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1



തലശ്ശേരി: വീട്ടമ്മയെ പൊലിസും മകന്റെ ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ പരുക്കേറ്റ കോടിയേരി ഇടയില്‍പിടികയില്‍ കൂത്താളിമുക്കിലെ മങ്ങോടന്‍കണ്ടി ഗോകുലത്തില്‍ കെ. ചന്ദ്രിക (60)യെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ന്യൂ മാഹി പൊലിസ് സ്റ്റേഷനിലെ പൊലിസും മകന്റെ ഭാര്യ ധന്യയും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. മകന്റെ ഭാര്യയുടെ പീഡനം കാരണം നേരത്തെ ചന്ദ്രിക തലശ്ശേരി സബ് കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മകനോടും ഭാര്യയോടും വീട് മാറിതാമസിക്കാന്‍ ചന്ദ്രിക നിര്‍ദേശവും നല്‍കിയിരുന്നു. തുടര്‍ന്ന് തന്റെ സാധനങ്ങള്‍ എടുക്കാന്‍ ധന്യ വീട്ടിലെത്തിയതായിരുന്നു. എന്നാല്‍ വാതില്‍ തുറക്കാത്തതിനാല്‍ ധന്യ പൊലിസില്‍ പരാതി നല്‍കി. രാത്രിയോടെ ധന്യയ്‌ക്കൊപ്പം സ്ഥലത്തെത്തിയ പൊലിസ് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും ചന്ദ്രികയെ ധന്യ പിടിച്ചുവക്കുകയും കൂട്ടത്തില്‍ ഉണ്ടായിരുന്ന പൊലിസുകാരന്‍ ലാത്തി കൊണ്ട് മര്‍ദിച്ചെന്നും ചന്ദ്രിക പറഞ്ഞു.
എന്നാല്‍ ധന്യയുടെ പരാതി പ്രകാരം വീട്ടിലെത്തിയ പൊലിസ് നാട്ടുകാരോട് സംസാരിക്കുന്ന സമയത്ത് ധന്യ തന്നെയാണ് വാതിലുകള്‍ പൊളിച്ചതെന്നും അകത്ത് ബഹളം കേട്ട് എത്തിയപ്പോള്‍ ചന്ദ്രിക നിലത്തു വീണു കരയുന്നതാണ് കാണുന്നതെന്നും പൊലിസ് ഉപദ്രവിച്ചിട്ടില്ലെന്നും ന്യൂ മാഹി എസ്.ഐ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  9 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  9 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  9 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  9 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  9 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  9 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  9 days ago
No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  9 days ago
No Image

ഇറാന്റെ ആക്രമണ ഭീഷണി: വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്

uae
  •  9 days ago
No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  9 days ago