കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍
വടകര: 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. സി.പി.എം കണ്ണംകുടി ബ്രാഞ്ച് അംഗമായ അമല്‍. ആര്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
വ്യാജ സ്‌ക്രീന്‍ഷോട്ട് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. 'റെഡ് ബറ്റാലിയന്‍' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് അമല്‍ ആണെന്നാണ് കണ്ടെത്തല്‍. ഡി.വൈ.എഫ്.ഐ വടകര ടൗണ്‍ മേഖലാ കമ്മിറ്റിയംഗമാണ് അറസ്റ്റിലായ അമല്‍. നേരത്തെ അന്വേഷണസംഘം അമലിനെ ചോദ്യം ചെയ്തിരുന്നു.
കേസിലെ ഒന്നാം പ്രതിയായ ജിതിന്‍ ഭാസ്‌കറാണ് ഈ വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ജിതിന്‍ ഭാസ്‌കര്‍ നിലവില്‍ ജാമ്യത്തിലാണ്. മറ്റൊരു പ്രതിയായ റിബേഷ് രാമകൃഷ്ണന് ഇന്നലെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
In the Kafir screenshot case, another CPI(M) worker has been arrested in connection with the investigation. The case relates to a controversial screenshot that circulated on social media, leading to political controversy and a police probe. Authorities are continuing their investigation into the allegations and the involvement of those linked to the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."