HOME
DETAILS
MAL
രാജ്യത്ത് കൊവിഡ് ബാധിതര്‍ 16 ലക്ഷം കടന്നു: 24 മണിക്കൂറിനിടെ 55,079 പുതിയ കേസുകള്‍
backup
July 31 2020 | 04:07 AM
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 55,079 പേര്‍ക്കാണ്‍ രോഗം സ്ഥിരീകരിച്ചത്. 779 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,38,871 ആയി. ഇതോടെ രോഗബാധയേ തുടര്‍ന്നുള്ള മരണം 35,747 ആയി.
https://twitter.com/ANI/status/1289044351889203200
10,57,806 ആളുകള്‍ രോഗമുക്തി നേടി. ജൂലൈ 30 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1,88,32,970 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. ജൂലൈ 30ന് മാത്രം 6,42,588 ടെസ്റ്റുകളാണ് രാജ്യത്ത് നടന്നിട്ടുള്ളതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."