സ്‌കൂള്‍ കലോത്സവം 2026: കലാ കിരീടം കണ്ണൂരിന്
തൃശൂര്‍: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂരിന് കിരീടം. നിലവില്‍ ചാംപ്യന്‍മാരായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പ് സ്വന്തമായത്. 1023 പോയിന്റ് നേടിയാണ് കണ്ണൂര്‍ കിരീടം ചൂടിയത്.
1018 പോയിന്റാണ് തൃശൂരിന് ലഭിച്ചത്. 1013 പോയിന്റോടെ കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി.
ഇന്ന് വൈകീട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കൂടുതല്‍ പോയിന്റ് നേടി ഒന്നാമതെത്തുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും നടന്‍ മോഹന്‍ലാലും ചേര്‍ന്ന് സമ്മാനിക്കും.
സ്പീക്കര്‍ എ.എന്‍ ഷംസീര്‍, മന്ത്രിമാരായ ഡോ. ആര്‍. ബിന്ദു, വി. അബ്ദുറഹിമാന്‍, എം.ബി രാജേഷ്, മേയര്‍ നിജി ജസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സിറ്റി പൊലിസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ എന്‍.എസ്. കെ ഉമേഷ്, അഡിഷണല്‍ ഡയരക്ടര്‍ ആര്‍.എസ് ഷിബു പങ്കെടുക്കും.
Kannur has emerged as the overall champion at the 64th Kerala State School Kalolsavam 2026, winning the prestigious golden cup with 1023 points. Kannur pushed defending champions Thrissur to second place, which secured 1018 points, while Kozhikode finished third with 1013 points. Among schools, Alathur Gurukulam Higher Secondary School topped the list.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."