'ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടു, വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല'; എസ് രാജേന്ദ്രന്‍ ബി.ജെ.പിയില്‍
തിരുവനന്തപുരം: സി.പി.എം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വച്ച് നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് എസ് രാജേന്ദ്രന്‍ അംഗത്വം സ്വീകരിച്ചത്. കാലങ്ങളായി പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിരുന്നതെന്ന് എസ് രാജേന്ദ്രന്‍ പ്രതികരിച്ചു.
''ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊതു രംഗത്ത് ഉണ്ടായിരുന്നു. ഇക്കാലത്ത് വലിയ തോതില്‍ മാനസിക പ്രയാസങ്ങള്‍ ഉണ്ടായി. ദേവികുളം എം.എല്‍.എ എ രാജയ്ക്ക് എതിരായ പ്രവര്‍ത്തിച്ചു എന്ന പേരില്‍ തനിക്കെതിരെ പാര്‍ട്ടി നടപടി എടുത്തു. എന്നാല്‍ സി.പി.എം ബ്രാഞ്ച് സമ്മേളനത്തില്‍ ഉള്‍പ്പെടെ എനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയര്‍ന്നിട്ടില്ല. ഉപദ്രവിക്കരുത് എന്ന് പലപ്പോഴും ആവശ്യപ്പെട്ടു. പലതും സഹിച്ചു.''- എസ് രാജേന്ദ്രന്‍ പറഞ്ഞു.
''ഹൈറേഞ്ചിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇടപെടുമെന്ന് ബി.ജെ.പി അധ്യക്ഷനില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. താനാരെയും ഒപ്പം ക്ഷണിച്ചിട്ടില്ല . വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല. പ്രസ്ഥാനത്തില്‍ നിന്ന് ആരേയും അടര്‍ത്തിമാറ്റാനില്ല. പലതും സഹിച്ചു, ഉപദ്രവിക്കരുതെന്ന് പറഞ്ഞു. പൂര്‍ണമായി ബി.ജെ.പിയില്‍ എന്ന് ഇപ്പോള്‍ പറയില്ല''- രാജേന്ദ്രന്‍ പ്രതികരിച്ചു.
സി.പി.എമ്മുമായി കുറേ കാലമായി അകലം പാലിക്കുകയാണ് എസ്.രാജേന്ദ്രന്‍. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന എ.രാജക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന പേരിലാണ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
2006 മുതല്‍ 2021 വരെ മൂന്ന് തവണ തുടര്‍ച്ചയായി സി.പി.എം പ്രതിനിധിയായി ദേവികുളം എം.എല്‍.എ യായിരുന്നു എസ്. രാജേന്ദ്രന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. രാജേന്ദ്രനെതിരെ സി.പി.എം നടപടിയെടുത്തതിന് പിന്നാലെ മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന പാര്‍ട്ടി പ്രവേശന അഭ്യുഹങ്ങള്‍ക്കാണ് ഇതോടെ വിരാമമാകുന്നത്.
ബി.ജെ.പിയില്‍ ചേര്‍ന്നാലും ഇത്തവണ ദേവികുളത്ത് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയില്ലെന്ന് രാജേന്ദ്രന്‍ പറഞ്ഞിരുന്നു. നേരത്തെ ഡല്‍ഹിയിലെത്തി ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയിരുന്നു.
Former CPI(M) MLA S. Rajendran has officially joined the Bharatiya Janata Party (BJP). He accepted BJP membership at the party’s state committee office in Thiruvananthapuram from Kerala BJP president Rajeev Chandrasekhar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."