HOME
DETAILS

പട്ടാമ്പിയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി: കേരളത്തിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; 6 ട്രെയിനുകൾ വൈകിയോടുന്നു

  
Web Desk
January 18, 2026 | 1:55 PM

goods train derailment at pattambi disrupts rail traffic across kerala

പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ താറുമാറായി. മംഗലാപുരത്തുനിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന ട്രെയിനാണ് ഇന്ന് രാവിലെ 11.30-ഓടെ പാളം തെറ്റിയത്. ഇതേത്തുടർന്ന് പ്രധാന എക്സ്പ്രസ് ട്രെയിനുകൾ ഉൾപ്പെടെ ആറോളം ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് സർവീസ് നടത്തുന്നത്.

അപകടവിവരമറിഞ്ഞ് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഷൊർണൂരിൽ നിന്നുള്ള റെയിൽവേ എൻജിനീയറിങ് സംഘം സ്ഥലത്തെത്തി. പാളം തെറ്റിയ ഗുഡ്‌സ് ട്രെയിൻ നീക്കം ചെയ്ത ശേഷം ഈ പാതയിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. എങ്കിലും ട്രെയിനുകളുടെ സമയക്രമം സാധാരണ നിലയിലാകാൻ സമയമെടുക്കും.

ഏറനാട് എക്സ്പ്രസ്, പരശുറാം എക്‌സ്പ്രസ് ലോകമാന്യ തിലക് - കൊച്ചുവേളി എക്സ്പ്രസ്, നിസാമുദ്ദീൻ - കൊച്ചുവേളി എക്സ്പ്രസ്,  കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, കോഴിക്കോട് - പാലക്കാട് പാസഞ്ചർ എന്നീ ട്രെയിനുകൾ വൈകിയോടുന്നു. 

അപകടത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് വരുന്ന പാസഞ്ചർ ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ചു. പാലക്കാട് നിന്നും കണ്ണൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ പാലക്കാടിന് പകരം ഷൊർണൂരിൽ നിന്നാണ് യാത്ര ആരംഭിച്ചത്.

a goods train derailed at pattambi causing major disruption to train services across kerala, with several passenger and express trains delayed as railway authorities carry out restoration and safety measures.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പിറവി ദൃശ്യമായി; സഊദിയിൽ നാളെ വ്രതാരംഭം

Saudi-arabia
  •  a few seconds ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം: നവജാതശിശു മരിച്ചു; ഡോക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധം

Kerala
  •  5 minutes ago
No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

Saudi-arabia
  •  9 minutes ago
No Image

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനലുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുന്നു; സൗജന്യ സേവനങ്ങളെക്കുറിച്ച് അറിയാം...

Saudi-arabia
  •  23 minutes ago
No Image

വിദേശത്തേക്ക് നാളെ തിരിക്കാനിരിക്കെ മരണം തട്ടിയെടുത്തു; വിടവാങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; പി.ഡബ്ല്യു.ഡി അനാസ്ഥയ്‌ക്കെതിരെ ജനരോഷം

Kerala
  •  36 minutes ago
No Image

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; മദ്യനിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

Kerala
  •  39 minutes ago
No Image

ഒമാനിൽ മാസപ്പിറവി ദൃശ്യമായില്ല; വ്യാഴാഴ്ച റമദാൻ ഒന്ന്

oman
  •  43 minutes ago
No Image

കൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് തകർന്നു വീണ് യുവാവ് മരിച്ചു

Kerala
  •  an hour ago
No Image

ഇർഫാൻ ഹബീബിന് നേരെയുള്ള ആക്രമണം: ഡൽഹി സർവകലാശാലയിൽ പ്രതിഷേധങ്ങൾക്കും പ്രസംഗങ്ങൾക്കും വിലക്ക്; നിയന്ത്രണം ഒരു മാസത്തേക്ക്

National
  •  an hour ago
No Image

ആകാശത്ത് ലേസർ വിസ്മയം; രാസവസ്തുക്കളില്ലാതെ മഴ പെയ്യിക്കാൻ യുഎഇ, പുതിയ സാങ്കേതികവിദ്യ ഫീൽഡ് ട്രയലിലേക്ക്

uae
  •  an hour ago