HOME
DETAILS
MAL
മലപ്പുറത്ത് മാതാവും രണ്ട് മക്കളും കുളത്തിൽ മുങ്ങിമരിച്ചു
Web Desk
January 18, 2026 | 12:22 PM
മലപ്പുറം: പറപ്പൂർ വീണാലുക്കൽ താഴേക്കാട്ട് പടിയിലെ പള്ളി കുളത്തിൽ മാതാവിനേയും രണ്ട് മക്കളും മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൈനബ, മക്കളായ ഫാത്തിമ ഫർസീല, ആഷിഖ് എന്നിവരാണ് മരിച്ചത്. കുട്ടികളിൽ ഒരാളുടെ മൃതദേഹം കുളത്തിൽ പൊങ്ങി കിടക്കുന്നത് കണ്ട നാട്ടുകാർ സംശയത്തിന്റെ പേരിൽ വീണ്ടും കുളത്തിലിങ്ങി പരിശോധിച്ചപ്പോഴാണ് മറ്റു രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയത്.
മലപ്പുറത്ത് നിന്ന് അഗ്‌നി രക്ഷാസേന എത്തിയപ്പോഴേക്കും നാട്ടുകാർ മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നു. മൃതദേഹങ്ങൾ തിരുരങ്ങാടി താലൂക്ക് ആശുപതിയിലേക്ക് മാറ്റി.
a tragic incident in malappuram where a mother and her two children drowned in a pond.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."