പെരുന്നാൾ മധുരമായി സഊദിയിൽ ഇന്ന് റെക്കോർഡ് രോഗമുക്തി; ഇന്ന് 4,460 രോഗ മുക്തി, 24 മരണം, 1,686 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരട്ടിയിലധികം രോഗികൾ കൊവിഡ് മുക്തരായാതായി സഊദി ആരോഗ്യ മന്ത്രാലയം. സമീപ ദിവസങ്ങളിലെ ഏറ്റവും ഉയർന്ന രോഗ മുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച്ച പുറത്ത് വിട്ട കണക്കുകൾ പ്രകാരം 4,460 രോഗികളാണ് രോഗ മുക്തരായത്. എന്നാൽ, 1,686 പുതിയ രോഗികളെ കണ്ടെത്തുകയും 24 രോഗികൾ മരണപ്പെടുകയും ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് മക്ക, ഖമീസ് മുശൈത് എന്നീ രണ്ടു നഗരികളിൽ മാത്രമാണ് നൂറിൽ കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്. മക്ക 178, ഖമീസ് മുശൈത് 106 എന്നിങ്ങനെയാണ് കണക്കുകൾ.
#وزارة_الصحة : فيروس #كورونا المستجد.
— واس العام (@SPAregions) July 31, 2020
الحالات الجديدة: 1686 حالة
حالات التعافي : 4460
الوفيات الجديدة : 24
المشاعر المقدسة: 0
#نعود_بحذر
#واس_عام pic.twitter.com/7hVjcAqi3c
ഇന്ന് ഇരട്ടിയിലധികം രോഗികൾ രോഗ മുക്തരായതോടെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. 37,381 രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 2,033 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. കഴിഞ്ഞ ദിവസം 40,179 രോഗികളാണ് ചികിത്സയിൽ ഉണ്ടായിരുന്നത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,866 ആയും വൈറസ് ബാധിതർ 275,905 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 4,460 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 235,658 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."