ബലിപെരുന്നാൾ നിറവിൽ ഗൾഫ് രാജ്യങ്ങൾ; കൊവിഡ് പ്രതിസന്ധിക്കിടയിലും നിയന്ത്രണങ്ങളോടെ ആഘോഷം
മക്ക: ഇബ്‌റാഹീം നബിയുടെയും മകൻ ഇസ്മായീൽ നബിയുടെയും മഹത്തായ ത്യാഗ സ്മരണ അയവിറക്കി മുസ്‌ലിം ലോകം ബലിപെരുന്നാൾ ആഘോഷത്തിൽ. മുസ്‌ലിം ലോകത്തിന്റെ കേന്ദ്രങ്ങളായ മക്ക ഹറം പള്ളിയിലും മദീനയിലെ മസ്ജിദുന്നബവിയിലും കൊവിഡ് ഭീഷണി നില നിൽക്കെ തന്നെ പെരുന്നാൾ നിസ്കാരം ഭംഗിയായി തന്നെ നടന്നു.
[caption id="attachment_874739" align="alignnone" width="360"] പെരുന്നാൾ നിസ്‌കാരത്തിനായി മസ്‌ജിദുന്നബവിയിലേക്ക് ഒഴുകുന്ന വിശ്വാസികൾ[/caption]സഊദിയിൽ വിശ്വാസികൾ സുബ്ഹി നിസ്കാരത്തിനു തന്നെ പള്ളികളിൽ ഇടം നേടിയിരുന്നു. കൊവിഡ് പശ്ചാതലത്തിൽ സാമൂഹിക അകലം പാലിച്ചാണ് നിസ്‌കാരങ്ങൾ നടന്നത്.
ㅤㅤ
— أخبار المدينة (@News_Madinah1) July 31, 2020
حضور المصلين لآداء صلاة #عيد_الاضحى المبارك في #المسجد_النبوي والتزامهم بالإجراءات الوقائية والصحية .
pic.twitter.com/S6Cx1SeKg6
മക്കയിലെ മസ്ജിദുൽ ഹറാമിൽ നടന്ന പെരുന്നാൾ നിസ്കാരത്തിന്നും ഖുതുബക്കും ഹറം പള്ളി ഇമാം അബ്ദുല്ലാഹ് ബിൻ അവാദ് അൽ ജുഹനിയും മദീനയിൽ മസ്ജിദുന്നബവിയിൽ നടന്ന പെരുന്നാൾ നിസ്കാരത്തിനും ഖുതുബക്കും ഇമാം അഹ്‌മദ് ത്വാലിബ് ബിൻ ഹുമൈദും നേതൃത്വം നൽകി. കൊവിഡ് പ്രോട്ടോകോൾ നില നിൽക്കുന്നതിനാൽ മക്കയിൽ പുറത്ത് നിന്നുള്ള പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
[caption id="attachment_874740" align="alignnone" width="360"] മക്ക മസ്‌ജിദുൽ ഹറാമിൽ നടന്ന പെരുന്നാൾ നിസ്‌കാരം[/caption] [caption id="attachment_874741" align="alignnone" width="360"] മക്ക മസ്‌ജിദുൽ ഹറാമിൽ നടന്ന പെരുന്നാൾ നിസ്‌കാരം[/caption]സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് എല്ലാവര്‍ക്കും ഈദുല്‍ അദ്ഹാ ആശംസകള്‍ നേര്‍ന്നു. ഹജ് നിര്‍വഹിച്ച തീര്‍ഥാടകരുടെ കര്‍മങ്ങള്‍ സ്വീകരിക്കാന്‍ പ്രാര്‍ഥിക്കാന്‍ അഭ്യര്‍ഥിച്ച രാജാവ് രാജ്യത്തുനിന്ന് കൊവിഡ് തുടച്ചു നീക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആഹ്വാനം ചെയ്‌തു.
സഊദിക്ക് പുറമെ ഖത്തർ, ഒമാൻ, യു എ ഇ , കുവൈത്, ബഹ്‌റൈൻ തുടങ്ങി എല്ലാ ജി സി സി രാജ്യങ്ങളിലും മറ്റു അറബ് രാജ്യങ്ങളിൽ ഒരേ ദിവസമായിരുന്നു പെരുന്നാളാഘോഷം. കൊവിഡ് പശ്ചാത്തലത്തിൽ വിവിധയിടങ്ങളിൽ കർശന നിയന്ത്രണങ്ങളോടെയാണ് പെരുന്നാൾ നിസ്‌കാരങ്ങൾ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."