കലാലയ ജീവിത സ്മരണകള്‍ ഉണര്‍ത്തി ജോയ്‌സ് ജോര്‍ജ് തൊടുപുഴയില്‍
തൊടുപുഴ: ബിരുദപഠന കാലത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തി തൊടുപുഴയുടെ ഹൃദയം കവര്‍ന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ്. തൊടുപുഴ ന്യൂമാന്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെ പരിചിതമായ തൊടുപുഴ പ്രദേശത്ത് ഉജ്ജ്വല സ്വീകരണമാണ് ജോയ്‌സ് ജോര്‍ജിന് ലഭിച്ചത്. സഹപാഠികളും സുഹൃത്തുക്കളും അഭിഭാഷക മേഖലയിലെ സഹപ്രവര്‍ത്തകരും സ്ഥാനാര്‍ഥിക്ക് സ്വീകരണമൊരുക്കാന്‍ നഗരമേഖലയില്‍ കാത്തു നിന്നു. പാര്‍ലമെന്റ് അംഗമായിരിക്കെ മണ്ഡലത്തിന് സ്വന്തമായി വിദ്യാഭ്യാസ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ജോയ്‌സ് ജോര്‍ജിനെ സ്വീകരിക്കാന്‍ അധ്യാപക വിദ്യാര്‍ഥി സമൂഹവും സ്വീകരണ കേന്ദ്രങ്ങളില്‍ കണിക്കൊന്ന പൂക്കളുമായി എത്തിയിരുന്നു. റോസാപൂക്കളും വിഷുവിന്റെ പ്രതീകമായ കണിക്കൊന്നയമായി നൂറുകണക്കിനാളാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കും എതിരേറ്റത്. രാവിലെ പുറപ്പുഴ പഞ്ചായത്തിലെ കുണിഞ്ഞിയില്‍ നിന്നാരംഭിച്ച പര്യടനം പിന്നീട് പുറപ്പുഴ, മണക്കാട് പഞ്ചായത്തുകളിലെ സ്വീകരണത്തിന് ശേഷം ഉച്ചയ്ക്ക് ഒളമറ്റത്ത് സമാപിച്ചു. ഉച്ചതിരിഞ്ഞ് കുമാരമംഗലം പഞ്ചായത്തിലെ പാറയില്‍ നിന്നായിരുന്നു തുടക്കം. കുമാരമംഗലം പഞ്ചായത്തിലെ പര്യടനം പൂര്‍ത്തിയാക്കി മുനിസിപ്പല്‍ ഏരിയയിലും പര്യടനം നടത്തി. വൈകിട്ട് എട്ടിന് കുമ്മങ്കല്ലില്‍ സമാപന സമ്മേളനം വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാനം ചെയ്തു. എല്‍.ഡി.എഫ് നേതാക്കളായ കെ.പി. മേരി, കെ.കെ ശിവരാമന്‍, വി.വി മത്തായി, കെ. സലിംകുമാര്‍, അനില്‍ കൂവപ്ലാക്കല്‍, ജോര്‍ജ് അഗസ്റ്റിന്‍, എം.എം സുലൈമാന്‍, മുഹമ്മദ് ഫൈസല്‍, റ്റി.ആര്‍ സോമന്‍, സി. ജയകൃഷ്ണന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. ഇതോടെ തൊടുപുഴയില്‍ അഞ്ചാംഘട്ട പര്യടനവും ജോയ്‌സ് ജോര്‍ജ് പൂര്‍ത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."